WORLD

ഗുരുതര പരുക്കുകള്‍ക്ക് സ്മൂത്തിയും വിറ്റാമിനും നല്‍കി മാതാപിതാക്കളുടെ ചികിത്സ; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

പെണ്‍കുട്ടിയെ ബോധരഹിതയായ നിലയിലാണു മെഡിക്കല്‍ ടീം കണ്ടെത്തിയത്

വെബ് ഡെസ്ക്

ഗുരുതരമായ പരുക്കുകള്‍ക്ക് പന്ത്രണ്ടുകാരിക്ക് മാതാപിതാക്കൾ മരുന്നായി നൽകിയത് സ്മൂത്തികളും വിറ്റാമിനുകളും. ഒടുവിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. അമേരിക്കയില ടെക്സസിലാണു സംഭവം. മാതാപിതാക്കളായ ഡെനിസെ ബല്‍ബനേദ, ജെറാള്‍ഡ് ഗോണ്‍സാലെസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വൈദ്യസഹായം അപേക്ഷിച്ചുകൊണ്ട് ഒരു സ്ത്രീയില്‍നിന്ന് അധികൃതർക്ക് കോള്‍ ലഭിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് അറ്റകോസ കൗണ്ടി തലവന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മെഡിക്കല്‍ ടീം എത്തുമ്പോൾ പെണ്‍കുട്ടി ബോധരഹിതയായ നിലയിലായിരുന്നു.

ഉടൻ തന്നെ പെണ്‍കുട്ടിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനായി പ്രവേശിപ്പിച്ചു. ഇതോടൊപ്പം തന്നെ പെണ്‍കുട്ടിയുടെ പരുക്കുകള്‍ക്കു പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. ജീവൻ രക്ഷിക്കാനുള്ള തീവ്രമായ ശ്രമം നടത്തിയെങ്കിലും രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

പെണ്‍കുട്ടിക്ക് ജീവൻ നഷ്ടമാകാൻ സാധ്യതയുണ്ടായിരുന്ന പരുക്കുകളുണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ യഥാസമയം വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നു സെർജന്റ് ഇൻവെസ്റ്റിഗേറ്റർ റോബർട്ട് ന്യൂമാൻ പറഞ്ഞു. പെൺകുട്ടിക്ക് മാനസികമായും ശാരീരികമായും പ്രതികരണശേഷി നഷ്ടപ്പെട്ടശേഷവും മാതാപിതാക്കള്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും റോബർട്ട് വ്യക്തമാക്കി.

ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ അമ്മ അടിയന്തര സഹായം തേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ അറ്റകോസ കൗണ്ടി ജയിലിലേക്ക് മാറ്റി.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും