WORLD

ഈ വർഷം കൂടുതല്‍ പിരിച്ചുവിടലുകളുണ്ടാവും; ജീവനക്കാർക്ക് അറിയിപ്പ് നല്‍കി ഗൂഗിള്‍

കൃത്യനിര്‍വഹണം എളുപ്പമാക്കുന്നതിനും വേഗത വര്‍ധിപ്പിക്കുന്നതിനുമാണ് പിരിച്ചുവിടലെന്നാണ് സുന്ദർ പിച്ചൈ മെമ്മോയിലൂടെ അറിയിച്ചിരിക്കുന്നത്.

വെബ് ഡെസ്ക്

ഈ വര്‍ഷം കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെമ്മോ നല്‍കിയതായി ദ വെര്‍ഗ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൃത്യനിര്‍വഹണം എളുപ്പമാക്കുന്നതിനും വേഗത വര്‍ധിപ്പിക്കുന്നതിനുമാണ് പിരിച്ചുവിടലെന്നാണ് പിച്ചൈ മെമ്മോയിലൂടെ അറിയിച്ചിരിക്കുന്നത്. കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറുകളും ജോലി ഭാരം ലഘൂകരിക്കുന്നതിന് ഉപകരണങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം പിരിച്ചുവിടല്‍ തുടരുമെന്നും സൂചനകളുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പോലുള്ള പിരിച്ചുവിടലല്ല ഇപ്രാവശ്യമുണ്ടാകുകയെന്നും അത് എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കില്ലെന്നും പിച്ചൈ എല്ലാ തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വലിയ ഗോളുകളാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു. ജനുവരി 10മുതല്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മെമ്മോയും വന്നിരിക്കുന്നത്.

എല്ലാ പ്രതിനിധികള്‍ക്കും ഇമെയില്‍ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മെമ്മോയിലെ മറ്റ് ഉള്ളടക്കങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഗൂഗിള്‍ പ്രതിനിധി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പിക്‌സല്‍, നെസ്റ്റ്, ഫിറ്റ്ബിറ്റ് എന്നിവയുടെ ഉത്തരവാദിത്തമുള്ള വോയിസ് അസിസ്റ്റന്റ് യൂണിറ്റുകള്‍, പരസ്യ വില്‍പ്പന ടീമുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി ടീം എന്നിവയില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ ആഗോളതലത്തില്‍തന്നെ 12000 ജോലികള്‍ (6 ശതമാനം) വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടതായി അറിയിച്ചിരുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,82,381 ജീവനക്കാരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ