WORLD

'തിങ്കളാഴ്ച നല്ല ദിവസം' ഇനി പഴങ്കഥ; ഏറ്റവും മോശം ദിവസത്തിനുള്ള റെക്കോർഡ് തിങ്കളാഴ്ചയ്ക്ക്

വെബ് ഡെസ്ക്

ഏറ്റവും മോശം ദിവസം ഏതാണ്?

പലർക്കും അത് പല ദിവസമാകുമെങ്കിലും വാരാന്ത്യ അവധി കഴിഞ്ഞുവരുന്ന ദിവസമെന്ന നിലയില്‍ പൊതുവേ തിങ്കളാഴ്ചയോട് ആർക്കും അത്ര മതിപ്പില്ല. ഇപ്പോഴിതാ, അത് ശരി വച്ചിരിക്കുകയാണ് ഗിന്നസ് ബുക്ക്. ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തിങ്കളാഴ്ച. അവധിക്ക് ശേഷം എത്തുന്ന ആഴ്ചയിലെ ആദ്യ ദിവസമായതിനാല്‍ തന്നെ തിങ്കളാഴ്ച ആളുകള്‍ക്ക് മടി കൂടുതലാണെന്നും അതുകൊണ്ട് തന്നെ വളരെ ബോറിങ് ദിവസമായാണ് ആ ദിവസത്തെ കണക്കാക്കുന്നതെന്നുമാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ വിശദീകരണം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രഖ്യാപിച്ചുള്ള ട്വീറ്റിന് താഴെ രസകരമായ പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്. ഈ കാരണത്താല്‍ താന്‍ തിങ്കളാഴ്ചയാണ് അവധി എടുക്കാറെന്ന ജിമ്മി എന്ന ചെറുപ്പക്കാരന്‍റെ ട്വീറ്റ്‌ന്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് 'സ്മാര്‍ട്ട്' എന്ന മറുപടിയും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ജനന ദിവസമുള്ളവരുടേയും വേള്‍ഡ് റെക്കോര്‍ഡിന് മറ്റു ദിവസങ്ങള്‍ നിര്‍ദേശിക്കുന്നവരുടേയും ട്വീറ്റുകളാണ് പ്രഖ്യാപനത്തിന് താഴെ വന്നിരിക്കുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ