WORLD

ബന്ദികളാക്കിയ രണ്ട് ഇസ്രയേലി വനിതകളെ കൂടി ഹമാസ് വിട്ടയച്ചു; മാനുഷിക പരിഗണനയെന്ന് സംഘടന

മോചിപ്പിച്ച വൃദ്ധകളെ ഇസ്രയേൽ സൈന്യത്തിന് കൈമാറിയതായും ഇവരെ ചികിത്സയ്ക്കായി ടെൽ അവീവിലെത്തിച്ചതായും ഇസ്രയേൽ അറിയിച്ചു

വെബ് ഡെസ്ക്

ഗാസയിൽ ബന്ധികളാക്കിയ രണ്ട് വനിതകളെ കൂടി പലസ്തീൻ സായുധസംഘം ഹമാസ് മോചിതരാക്കി. ഇസ്രയേലി പൗരകളായ രണ്ട് വൃദ്ധരെയാണ് ഹമാസ് മോചിപ്പിച്ചത്. മോചിപ്പിച്ച വൃദ്ധകളെ ഇസ്രയേൽ സൈന്യത്തിന് കൈമാറിയതായും ഇവരെ ചികിത്സയ്ക്കായി ടെൽ അവീവിലെത്തിച്ചതായും ഇസ്രയേൽ അറിയിച്ചു.

79 വയസുള്ള നൂറ് കൂപ്പർ, 85 വയസുള്ള യോച്ചെവ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. കൂപ്പറിന്റെ ഭർത്താവ് 85 വയസുകാരനായ അമിറാം, ലിഫ്ഷിറ്റ്സിന്റെ ഭർത്താവ് 83 വയസുകാരനായ ഒഡെസ് എന്നിവർ ഇപ്പേഴും ഹമാസിന്റെ പിടിയിലാണ്. ' മോശം ആരോഗ്യാവസ്ഥയിലുള്ള ഇവരെ മാനുഷിക പരിഗണനയാലാണ് വിട്ടയക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ ടെലിഗ്രാമിൽ പറഞ്ഞു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇരുവരെയും വിട്ടയക്കാൻ ഹമാസ് തീരുമാനിച്ചത്. നേരത്തെ അമേരിക്കൻ പൗരകളായ ഒരു അമ്മയേയും മകളെയും വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചിരുന്നു.

അതേസമയം ഇസ്രയേൽ - ഹമാസ് വെടിനിർത്തലിനെ കുറിച്ച് ഇപ്പോൾ സംസാരിക്കാനായിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രയേലിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ മാത്രമേ ഗാസ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കൂവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു.

ഇസ്രയേലിന് ഹമാസിനെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ട്. ജനങ്ങൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യു എസിനുണ്ടെന്നും ബൈഡൻ പറഞ്ഞു. അതേസമയം ഗാസയിൽ വെടിനിർത്തലിന് വേണ്ടി ചൈന ആവശ്യപ്പെട്ടു.

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 'അനുയോജ്യമായതെന്തും' ചെയ്യാൻ തയാറെന്ന് ചൈന പറഞ്ഞു. പശ്ചിമേഷ്യയിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞനായ ഷായ് ജുൻ നിലവിൽ പലസ്തീൻ പര്യടനത്തിലാണ്. ഗാസയിലെ സ്ഥിതിഗതികൾ അത്യധികം ഗുരുതരമാണെന്ന് അദ്ദേഹം അറിയിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണം ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തരത്തിലാണ് ഇസ്രയേൽ നടപടികൾ. തിങ്കളാഴ്ച പുലർച്ചെ ലെബനനിലെ രണ്ട് ഹിസ്ബുള്ള താവളങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിറിയയിലെ ദമാസ്‌കസ്, അലെപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ