WORLD

ഹമാസ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല, ഹമാസിനെ തള്ളി പലസ്തീന്‍; പിഎല്‍ഒ ഏക പ്രതിനിധിയെന്നും പ്രസിഡന്റ് മഹമൂദ് അബ്ബാസ്

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം

വെബ് ഡെസ്ക്

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എൽ ഒ) മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരുവശത്തും സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇരുവശത്തുമുള്ള സാധാരണക്കാരെയും തടവുകാരെയും തടവുകാരെയും മോചിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായും വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസ മുനമ്പിലെ നിലവിലെ സാഹചര്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയും മഹബൂസ് അബ്ബാസും ചര്‍ച്ച ചെയതതായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലിനും മാനുഷിക സഹായ ഇടനാഴി സ്ഥാപിക്കാനും അന്താരാഷ്ട്ര നിയമസാധുതയിലേക്ക് മടങ്ങാനും ഇരുപക്ഷത്തോടും ആവശ്യപ്പെടുമെന്നും ഇരു നേതാക്കളും സമ്മതിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പലസ്തീന്‍ ജനതയ്ക്കായി മാനുഷിക സഹായം എത്തിക്കുമെന്നും വെനസ്വലേന്‍ പ്രസിഡന്റ് അറിയിച്ചു.

അതേസമയം, ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ല്‍ അധികം പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരുക്കേറ്റത്. ഇതിനിടെ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ചൈനയും ഇസ്രയേലിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് തിരിച്ചു. വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ തിരിച്ചത്. നേരത്തെ യുഎസിന്റെ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കാരിയറും ഇസ്രായേലിന് സഹായവുമായി എത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ