WORLD

25 ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 13 ഇസ്രയേലികളെ റെഡ് ക്രോസിന് കൈമാറി, 49 ദിവസത്തിന് ശേഷം ഗാസയിൽ താത്കാലിക വെടിനിർത്തൽ

വെബ് ഡെസ്ക്

നാല്‍പ്പത്തിയൊന്‍പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശേഷം നിലവില്‍ വന്ന സമാധാനക്കരാറിന് ഒടുവില്‍ ഗാസയില്‍ ബന്ദികള്‍ക്ക് മോചനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 25 ബന്ദികളെയാണ് മോചിപ്പിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

13 ഇസ്രയേലികളും 12 തായ്‌ലന്റ് പൗരന്‍മാരുമാണ് മോചിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിട്ടയച്ച 13 ബന്ദികളിൽ 12 പേരും തായ്‌ലന്റ് സ്വദേശികളാണെന്ന് തായ് പ്രധാന മന്ത്രി സ്രെട്ട തവിസിൻ സമൂഹമാധ്യമമമായ എക്‌സിലൂടെ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയ 13 ഇസ്രയേല്‍ പൗരന്‍മാരെ റെഡ് ക്രോസിന് കൈമാറിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഈജിപ്ത് അതിര്‍ത്തിവഴി ഗാസയില്‍ നിന്ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഗാസയിലേക്ക് ബന്ദികളാക്കിയ 240 ഓളം പേരിൽ 23 തായ് തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് കണക്ക്. തായ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രയേൽ - ഹമാസ് ആക്രമണ സമയത്ത് ഏകദേശം 30,000 തായ്‌ തൊഴിലാളികൾ പ്രധാനമായും ഇസ്രയേലിന്റെ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്നു.

കരാർ അടിസ്ഥാനത്തിൽ, ഇസ്രയേലി ജയിലുകളിൽ കഴിയുന്ന 39 പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. കൂടാതെ, താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയിലേക്ക് 90 ട്രെക്കുകൾ സഹായവുമായി അതിർത്തി കടന്നെത്തിയിട്ടുണ്ട്. ഇസ്രയേൽ സഹകരിക്കുന്നിടത്തോളം കാലം ഉടമ്പടിയുടെ നിബന്ധനകൾ പാലിക്കാൻ ഹമാസ് പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഹ്രസ്വ വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?