WORLD

'ഹാരി & മേഗൻ ' : ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും നെറ്റ്ഫ്ലിക്സ് ഡോക്യു-സീരീസ് വ്യാഴാഴ്ച

ഓസ്കർ നാമനിർദേശം ചെയ്യപ്പെട്ട സംവിധായകൻ ലിസ് ഗാർബസ് ആണ് ഹാരി ആൻഡ് മേഗൻ ഒരുക്കുന്നത്

വെബ് ഡെസ്ക്

വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും കഥ പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യു-സീരീസിന്റെ ആദ്യ ഭാഗം ഇന്ന് പുറത്തിറങ്ങും. ആറ് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ പുറത്തിറക്കി കൊണ്ടാണ് നെറ്റ്ഫ്ലിക്സ് സിരീസ് ആരംഭിക്കുന്നത്. സസെക്‌സിലെ ഡ്യൂക്കും ഡച്ചസും ആയ ഹാരിയും മേഗനും രാജകീയ ചുമതലകളിൽ നിന്നും കൊട്ടാരത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഉൾപ്പടെ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെ 3 മണിക്കാണ് പരമ്പര പുറത്തുവരിക. ബാക്കി ഭാഗങ്ങൾ ഡിസംബർ 15 ന് റിലീസ് ചെയ്യും. ഹാരി ആൻഡ് മേഗൻ എന്നാണ് ഡോക്യുമെന്ററി സിരീസിന്റെ പേര് .

ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട സംവിധായകൻ ലിസ് ഗാർബസ് ആണ് ഹാരി ആൻഡ് മേഗൻ ഒരുക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ട്രെയിലറുകൾ വൻ തോതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബ്രിട്ടീഷ് രാജകുടുംബം വംശീയ അധിക്ഷേപം നടത്തി എന്നതടക്കമുള്ള പുതിയ ആരോപണങ്ങൾക്കിടയിലാണ് ഇവ പുറത്തുവന്നത്. " അടച്ച വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും കാണുന്നില്ല , എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്" -ട്രെയ്ലറിൽ ഹാരി രാജകുമാരൻ പറയുന്നു. ഭാര്യ മേഗനെയും 'അമ്മ ഡയാന രാജകുമാരിയെയും പരാമർശിച്ച് സ്ത്രീകൾ കൊട്ടാരത്തിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം അടക്കമുള്ള പ്രശ്നങ്ങളെ ക്കുറിച്ച് ഹാരി തുറന്ന് സംസാരിക്കുമെന്നാണ് ട്രെയിലറുകൾ നൽകുന്ന സൂചന. "മറ്റുള്ളവരുടെ അജണ്ടകൾക്ക് അനുസൃതമായി മേഗനെതിരെ നീക്കങ്ങൾ ഉണ്ടായിരുന്നു, ഇതൊരു വൃത്തികെട്ട കളിയാണ്" ഹാരി പറയുന്നു. ഇരുവരുടെയും പ്രണയകഥയും പരമ്പരയുടെ ഭാഗമായി വരുന്നുണ്ട്.

രണ്ട് വർഷം മുൻപാണ് ഹാരിയും മേഗനും മൂന്ന് മക്കളോടൊപ്പം രാജകീയ ചുമതലകളിൽ നിന്നൊഴിഞ്ഞ് അമേരിക്കയിലേക്ക് താമസം മാറിയത്. അതിന് ശേഷം ഇരുവരും ബ്രിട്ടീഷ് രാജവാഴ്ചക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പിന്നാലെ ഹാരിയും രാജകുടുംബവുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നു. 2021 മാർച്ചിൽ അമേരിക്കൻ അവതാരിക ഓപ്ര വിൻഫ്രേക്ക് നൽകിയ അഭിമുഖത്തിൽ ഹരിയും മേഗനും ദുരനുഭവങ്ങളെ ക്കുറിച്ച് തുറന്നു സംസാരിക്കുകയും അത് രാജകുടുംബത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളെയും രാജ കുടുംബം വലിയ ആശങ്കകളോടെയാണ് നോക്കി കാണുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി