WORLD

വടക്കൻ ഇസ്രയേലിലേക്ക് നൂറോളം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള; മൂന്നുപേർക്ക് പരുക്ക്, വാഹനങ്ങളും വീടുകളും തകർന്നു

വെബ് ഡെസ്ക്

ദിവസങ്ങളായി നീളുന്ന ഇസ്രയേലി ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ലെബനൻ സായുധ സംഘം ഹിസ്‌ബുള്ള. ഞായറാഴ്ച പുലർച്ചെ വടക്കൻ ഇസ്രയേലിലെ ഹൈഫയിലേക്ക് ഏകദേശം 85 റോക്കറ്റുകളാണ് ഹിസ്‌ബുള്ള തൊടുത്തുവിട്ടത്. ഹൈഫയ്ക്ക് സമീപമെത്തിയ ഏതാനും റോക്കറ്റുകള്‍ ആകാശത്തുവച്ചു തന്നെ തകര്‍ത്തതായി ഇസ്രയേലി സൈന്യം അറിയിച്ചു. മറ്റുള്ളവ വടക്കൻ തീരനഗരത്തിൻ്റെ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കിൽ പതിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ ഏഴിന് ശേഷം ഹിസ്‌ബുള്ള ഇസ്രയേലി പ്രവിശ്യയിലേക്ക് നടത്തുന്ന ഏറ്റവും ദീർഘദൂര ആക്രമണമാണ് ഞായറാഴ്ച നടന്നത്. ആക്രമണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ രാത്രി വടക്കൻ ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകൾ സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ജനവാസകേന്ദ്രങ്ങളിൽ ഹിസ്ബുള്ളയുടെ റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ പറഞ്ഞു. അതിരാവിലെ ബാരേജുകളിലൊന്നിൽ സൈറണുകൾ മുഴങ്ങിയപ്പോൾ രാമത് യിഷായിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ 17 വയസ്സുകാരൻ മരിച്ചു.

സൈറണുകൾ മുഴങ്ങുമ്പോൾ ഡ്രൈവർ പരിഭ്രാന്തനാകുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്താണ് അപകടം ഉണ്ടായത്. 20കാരൻ ഉൾപ്പെടെ വാഹനത്തിലുണ്ടായ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

70 വയസുകാരനായ രണ്ട് പേർക്കും 16 വയസ്സുള്ള പെൺകുട്ടിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മൂവരെയും ഹൈഫയിലെ രംബാം മെഡിക്കൽ സെൻ്ററിൽ ചികിത്സയ്ക്കായി മാറ്റി. ലോവർ ഗലീലിയിലെ മോറെഷെറ്റിലെ ഒരു വീട്ടിൽ റോക്കറ്റ് പതിച്ചെങ്കിലും കാര്യമായ മാറ്റങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗലീലി കടലിനു ചുറ്റും സൈറണുകൾ മുഴക്കിയിരുന്നു.

ഹൈഫ മേഖലയിലെ റാഫേൽ പ്രതിരോധ സ്ഥാപനത്തെ ലക്ഷ്യമിട്ടാണ് റോക്കറ്റുകൾ തൊടുത്തതെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ലെബനനിൽ 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് മറുപടിയായാണ് വ്യോമാക്രമണമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ലെബനനില്‍ നടത്തിയത് 400 ആക്രമണങ്ങളാണ്. ഗാസ സിറ്റിയിലെ സെയ്ടൗണ്‍ സ്‌കൂളിനു നേരേയുണ്ടായ ആക്രമണത്തില്‍ കുടിയിറക്കപ്പെട്ട 22 പലസ്തീനികള്‍ ഉള്‍പ്പെടെ 30 പേരെ ഇസ്രയേലി സൈന്യം കൊലപ്പെടുത്തി. ഇരുപക്ഷവും സൈനിക നടപടികളുമായി മുൻപോട്ട് പോകാൻ തീരുമാനിച്ചതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ.

അന്‍വര്‍ ഇനിയെന്ത് പറയും, നിലമ്പൂരില്‍ ഇന്ന് പൊതുയോഗം; പ്രതിരോധം ശക്തമാക്കി സിപിഎം

ലോക ഹൃദയാരോഗ്യ ദിനം: ഹൃദയാരോഗ്യത്തിനായി വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 10 ജീവിതശൈലീ മാറ്റങ്ങള്‍

കലിയടങ്ങാതെ ഇസ്രയേൽ; വ്യോമാക്രമണം തുടരുന്നു, തകര്‍ന്നടിഞ്ഞ് ലെബനന്‍

തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന്

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്