WORLD

മത്സ്യബന്ധനത്തിനും കപ്പൽ ഗതാഗതത്തിനും പരിധി നിശ്ചയിക്കും; സമുദ്ര സംരക്ഷണത്തിനായുള്ള കരാർ അംഗീകരിച്ച് യു എൻ അംഗ രാജ്യങ്ങൾ

വെബ് ഡെസ്ക്

നീണ്ട 10 വർഷത്തെ ചർച്ചകൾക്കൊടുവിൽ സമുദ്ര സംരക്ഷണത്തിനുള്ള ചരിത്രപരമായ കരാർ അംഗീകരിച്ച് യു എൻ അംഗ രാജ്യങ്ങൾ. ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് നടന്ന ചർച്ചകൾക്കൊടുവിലാണ് സമുദ്ര ഉടമ്പടിയിൽ ധാരണയുണ്ടായത്. 38 മണിക്കൂർ നീണ്ട ചർച്ചയിൽ 100 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തത്.

ആഴക്കടലിനെ സംരക്ഷിക്കുന്നതിനും 2030 ഓടെ സമുദ്ര ഭാഗത്തിന്റെ 30% സംരക്ഷിത മേഖലയായി മാറ്റാനും ലക്ഷ്യമിട്ടാണ് കരാർ. സാമ്പത്തികവും മൽസ്യബന്ധന അവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് കരാർ നീണ്ടു പോകാൻ കാരണമായത്. 40 വർഷങ്ങൾക്ക് മുൻപാണ് സമുദ്ര സംരക്ഷണത്തിനായി അവസാനത്തെ അന്താരാഷ്ട്ര കരാർ അംഗീകരിച്ചത്.

1982 ൽ ഒപ്പുവെച്ച ആദ്യ കരാർ പ്രകാരമാണ് ഹൈസീസ് എന്ന സംരക്ഷിത മേഖല സ്ഥാപിച്ചത്. ഇത് പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും മത്സ്യബന്ധനം, ഗവേഷണം, കപ്പല്‍ ഗതാഗതം തുടങ്ങിയവയ്‌ക്കെല്ലാം അവകാശമുണ്ടെങ്കിലും 1.2 ശതമാനം ജലം മാത്രമാണ് സംരക്ഷിക്കപ്പെട്ടത്.

ഉടമ്പടിയിൽ സ്ഥാപിതമായ ഈ പുതിയ സംരക്ഷിത മേഖലയിൽ ഉപരിതലത്തിന് 200 മീറ്ററോ അതിൽ താഴെയോ ഉള്ള കടലിൽ നിന്നുള്ള ധാതുശേഖരണം, കപ്പൽ പാതകൾ, ആഴക്കടൽ ഖനനം പോലുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്തും

അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, കപ്പല്‍ ഗതാഗതം എന്നിവ കാരണം നിലവിലെ സംരക്ഷിത മേഖലയ്ക്ക് പുറത്തുള്ള ഭാഗങ്ങള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. ഏകദേശം 10 ശതമാനത്തോളം വരുന്ന സമുദ്ര ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.

ധാതുശേഖരണം, കപ്പൽ പാതകൾ, ആഴക്കടൽ ഖനനം പോലുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്തും

ഉടമ്പടിയിൽ സ്ഥാപിതമായ ഈ പുതിയ സംരക്ഷിത മേഖലയിൽ ഉപരിതലത്തിന് 200 മീറ്ററോ അതിൽ താഴെയോ ഉള്ള കടലിൽ നിന്നുള്ള ധാതുശേഖരണം, കപ്പൽ പാതകൾ, ആഴക്കടൽ ഖനനം പോലുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്തും. ആഴക്കടലിൽ നടത്തുന്ന ഏതൊരു പ്രവർത്തനങ്ങളും കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കും മേൽനോട്ടത്തിനും വിധേയമാകും.

കരാർ ഔപചാരികമായി അംഗീകരിക്കാൻ രാജ്യങ്ങൾ വീണ്ടും യോഗം ചേരും. എല്ലാ രാജ്യങ്ങളിലും ഇക്കാര്യം നിയമപരമായി പ്രാബല്യത്തിൽ വരാൻ സമയമെടുക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്