WORLD

ഇസ്രയേലിന് തിരിച്ചടിയുമായി ഹിസ്ബുള്ള; സൈനിക മേഖലയിലേക്ക് ഇരുനൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ചു

വെബ് ഡെസ്ക്

ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഇരുനൂറിലധികം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള. ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് നിമാഹ് നാസർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിലെ സൈനിക മേഖലകള്‍ക്ക് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. അതേസമയം, പുതിയ മേഖലകളില്‍ ഇനിയും ആക്രമണം നടത്തുമെന്നും ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹാഷിം സഫിയെദ്ദീന്‍ വ്യക്തമാക്കി.

''പ്രതികരണങ്ങളുടെ പരമ്പര തുടര്‍ന്ന് കൊണ്ടേയിരിക്കും. ശത്രുക്കള്‍ സങ്കല്‍പ്പിക്കാത്ത സ്ഥലങ്ങളിലേക്ക് ആക്രമണ പരമ്പര തുടരുന്നതായിരിക്കും,'' നാസറിന്റെ അനുശോചനത്തില്‍ സഫിയെദ്ദീന്‍ പറയുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. ലെബനനില്‍ നിന്നും വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി.

ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം തെക്കന്‍ ലെബനനിലെ നിരവധി നഗരങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ റാംയെയിലെയും ഹൗലയിലെയും ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തെ ആക്രമിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹൗലയില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലെബനനിലെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ ഹിസ്ബുള്ള നേതാവിനെ വധിക്കുന്നത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള അധിനിവേശ സിറിയന്‍ ഗോളന്‍ ഹൈറ്റ്‌സിലേക്ക് കത്യുഷ റോക്കറ്റുകളും ഫലാഖ് റോക്കറ്റുകളും വിക്ഷേപിക്കുകയായിരുന്നു.

ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടര്‍ന്ന് ഗലിലീലും അധിനിവേശ ഗോളന്‍ ഹൈറ്റ്‌സിലും പത്തോളം സ്ഥലങ്ങളില്‍ തീപ്പിടുത്തമുണ്ടായെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58 പേരാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്. 179 പേര്‍ക്ക് പരുക്കുമേറ്റു. ഇതോടെ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38,000 ആയി.

ഹരിയാന, ജമ്മു - കശ്മീർ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകൾ കൃത്യമാകുമോ? മുന്‍ പ്രവചനങ്ങളും ജനവിധിയും

ലെബനൻ ഭീകരമായ അഭയാർഥി പ്രതിസന്ധി നേരിടുന്നുവെന്ന് യുഎൻ; ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിൽ

ഇനി നടപടി, എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരായ അരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍