സ്വവർഗരതി കുറ്റമാണെന്ന് പറയുന്ന നിയമങ്ങൾ പാപമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും ഒരു പോലെയാണെന്ന് മാർപ്പാപ്പ ഓര്‍മിപ്പിച്ചു. കത്തോലിക്കാ ബിഷപ്പുമാർ എൽജിബിടിക്യൂ സമൂഹത്തെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.
ലോകത്തിന്റെ പലയിടങ്ങളിലും സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി കാണുന്ന കത്തോലിക്കാ ബിഷപ്പുമാർ ഉണ്ട്. എൽജിബിടിക്യൂ സമൂഹത്തോട് വിവേചനം കാണിക്കുന്ന നിയമങ്ങളെ ഈ ബിഷപ്പുമാർ പിന്തുണയ്ക്കുന്നുമുണ്ട്. അത് തന്നെ വലിയൊരു പാപമാണ്
ഹോമോസെക്ഷ്വൽ ആകുകയെന്നത് ഒരു കുറ്റമല്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
'' ലോകത്തിന്റെ പലയിടങ്ങളിലും സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി കാണുന്ന കത്തോലിക്കാ ബിഷപ്പുമാർ ഉണ്ട്. എൽജിബിടിക്യൂ സമൂഹത്തോട് വിവേചനം കാണിക്കുന്ന നിയമങ്ങളെ ഈ ബിഷപ്പുമാർ പിന്തുണയ്ക്കുന്നുമുണ്ട്. അത് തന്നെ വലിയൊരു പാപമാണ്. ബിഷപ്പുമാർ മറ്റുള്ളവരുടെ അന്തസ് കൂടി ഉൾക്കൊള്ളുന്ന തരത്തില്‍ മാറ്റത്തിന് വിധേയരാകണം'' - മാര്‍പാപ്പ പറഞ്ഞു. ദൈവം ഓരോ മനുഷ്യരോടും കാണിക്കുന്ന ആർദ്രത ബിഷപ്പുമാർ മറ്റ് വ്യക്തികളോടും കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'' ദി ഹ്യൂമൻ ഡിഗ്നിറ്റി ട്രസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളോളം സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി കാണുന്നുണ്ട്. അതിൽ തന്നെ പതിനൊന്നോളം രാജ്യങ്ങൾ ഇതിന്റെ പേരിൽ വധശിക്ഷയും നല്‍കുന്നു. അല്ലാത്തയിടങ്ങളിൽ പോലും എൽജിബിടിക്യു സമൂഹം പീഡനത്തിനും അക്രമത്തിനും വിധേയരാകുന്നുണ്ട്. സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം നിയമങ്ങൾ വ്യക്തിയുടെ സ്വകാര്യതയും വിവേചനത്തിൽ നിന്നുള്ള സംരക്ഷണവും അവകാശങ്ങളും, സ്വാതന്ത്ര്യവും ലംഘിക്കുന്നതാണ്. എല്ലാവരുടെയും ലൈംഗിക ആഭിമുഖ്യം പരിഗണിച്ച് ഇവയൊക്കെ സംരക്ഷിക്കുകയെന്നത് ഓരോ രാജ്യത്തിന്റെയും കടമയാണ്. അല്ലാത്തപക്ഷം അത് കടുത്ത മനുഷ്യാവകാശ ലംഘനമാകും'' - ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.