WORLD

ചൈനയിലെ ആശുപത്രിയില്‍ തീപിടിത്തം; 21 പേര്‍ മരിച്ചു

വെബ് ഡെസ്ക്

ചൈനയിലെ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് 21 പേര്‍ മരിച്ചു. ബീജിങ്ങിലെ ചാങ്‌ഫെങ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പ്രദേശിക സമയം 12:57ഓടെയാണ് ആശുപത്രിയില്‍ തീപടര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 71 പേരെ ആശുപത്രിയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. തീയണയ്ക്കാനായി രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴെക്കും മറ്റ് സ്ഥലങ്ങളിലേക്ക് തീപടര്‍ന്നിരുന്നു. പൊളളലേറ്റ ശേഷം ആളുകളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കേയാണ് 21 പേര്‍ മരിച്ചത്.

തീപിടുത്തത്തിന്റെ വീഡിയോകളില്‍ തീപടരുന്നതിനിടയില്‍ ചിലര്‍ ജനാലകളിലൂടെ പുറത്തേക്ക് ചാടുന്നതായും രക്ഷപ്രവര്‍ത്തകരെ കാത്തിരിക്കുന്നതായും കാണാം. തീപടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ഏപ്രില്‍ 17ന് ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിന്‍ഹുവ മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?