ഗാസയിലെ കടുത്ത വ്യോമാക്രമണങ്ങൾക്ക് പിന്നാലെ കര അധിനിവേശത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇസ്രയേൽ സൈന്യം. ഹമാസിനെ നശിപ്പിക്കാനെന്ന പേരിൽ ഇസ്രയേൽ പ്രദേശത്ത് നടത്തി വരുന്ന ക്രൂരതകൾ ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുന്നു . എന്നാൽ ഹമാസിനെ കണ്ടെത്തുക എന്നത് ഇസ്രയേൽ സേനക്ക് അത്ര എളുപ്പമാവില്ല. ഇസ്രയേൽ സൈന്യം ഗാസ നഗരം വളയുകയും ഗാസ മുനമ്പിനെ തെക്കൻ ഭാഗത്ത് നിന്ന് വിച്ഛേദിക്കുകയും ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും, കേന്ദ്രത്തിന് നേരെ ഗുരുതരമായ ആക്രമണം നടന്നതിന് തെളിവുകളൊന്നുമില്ല. ഹമാസിന്റെ ഭൂഗർഭ അറകളാണ് ഇതിന് കാരണം. ഏറ്റവും കഠിനമേറിയ ഈ ഭൂഗർഭ യുദ്ധം ഇതുവരെ ആരംഭിച്ചിട്ടില്ല. സൈന്യം മുന്നേറുമ്പോൾ ചില തുരങ്കങ്ങൾ തിരിച്ചറിയപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കാമെങ്കിലും ഇത് ചെറിയൊരു ഭാഗം മാത്രമാണ്.
ഹമാസ് തുരങ്കങ്ങളുടെ പ്രവേശന കവാടങ്ങൾ
തുരങ്കങ്ങളിൽ ക്യാമ്പ് ചെയ്തിരുന്ന ഹമാസ് പ്രവർത്തകരെ തിരിച്ചറിയാൻ, ഇസ്രയേലിന് തുരങ്കങ്ങളിലേക്കുള്ള കഴിയുന്നത്ര പ്രവേശന കവാടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഉപരിതലത്തില്‍നിന്ന് 100 അടി താഴെ വരെ മറഞ്ഞിരിക്കുന്ന, സങ്കീര്‍ണമായ ഈ തുരങ്കങ്ങള്‍ ഇരുണ്ട വളവുകളും തിരിവുകളും കെണികളും നിറഞ്ഞതാണ്. നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ള വിവിധ തരത്തിലുള്ള തുരങ്കങ്ങള്‍ ഹമാസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മിക്കവയുടെയും കവാടങ്ങൾ പാർപ്പിട കെട്ടിടങ്ങൾ, ഗാരേജുകൾ, വ്യാവസായിക കെട്ടിടങ്ങൾ, വെയർഹൗസുകൾ, മാലിന്യക്കൂമ്പാരങ്ങൾ, ഒരു മാസത്തിലേറെയായുള്ള ബോംബാക്രമണത്തിന് ശേഷമുള്ള അവശിഷ്ടങ്ങളുടെ കൂമ്പാരം എന്നിങ്ങനെയായി മറഞ്ഞിരിക്കുന്നു.
2014ൽ ഗാസയിലേക്കുള്ള നുഴഞ്ഞുകയറ്റം മുതൽ തുരങ്കങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ. ചലന പാറ്റേണുകൾ വിശകലനം ചെയ്യുകയും മുഖങ്ങൾ തിരിച്ചറിയുകയും, അവയെ അറിയപ്പെടുന്ന ഹമാസ് അംഗങ്ങളുടെ ഡാറ്റാബേസുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന നൂതന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഡ്രോണുകളുടെ നിരന്തരമായ നിരീക്ഷണം ആയിരക്കണക്കിന് പ്രവേശന കവാടങ്ങൾ തിരിച്ചറിയാൻ അവരെ സഹായിച്ചു. ഗാസക്കുള്ളിൽ നിന്നുള്ള ചാരന്മാർ വഴി അതിൽ കൂടുതലും ലഭിച്ചിരിക്കാം. ആകെ കണക്കുകൾ പരിശോധിച്ചാൽ പകുതിയോളം കവാടങ്ങളെ ക്കുറിച്ചും ഇസ്രയേലിന് ബോധ്യമുണ്ടാവും.
2014ൽ ഗാസയിലേക്കുള്ള നുഴഞ്ഞുകയറ്റം മുതൽ തുരങ്കങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. ചലന പാറ്റേണുകൾ വിശകലനം ചെയ്യുകയും മുഖങ്ങൾ തിരിച്ചറിയുകയും, അവയെ അറിയപ്പെടുന്ന ഹമാസ് അംഗങ്ങളുടെ ഡാറ്റാബേസുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന നൂതന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഡ്രോണുകളുടെ നിരന്തരമായ നിരീക്ഷണം ആയിരക്കണക്കിന് പ്രവേശന കവാടങ്ങൾ തിരിച്ചറിയാൻ അവരെ സഹായിച്ചു
എന്നാൽ ഈ പ്രവേശന കവാടങ്ങൾ മുഴുവനായി ആക്രമിക്കപ്പെട്ടാലും തുരങ്കങ്ങൾ ഉപയോഗ ശൂന്യമാവില്ല. മിക്ക തുരങ്കങ്ങൾക്കും ഓരോ അറ്റത്തും നിരവധി പ്രവേശന കവാടങ്ങളുണ്ട്. അതിനാൽ ചിലത് എപ്പോഴും തുറന്നിരിക്കും. ഇസ്രയേലി സോഫ്‌റ്റ്‌വെയർ രണ്ട് പോയിന്റുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ ചലന പാറ്റേണുകളെ ബന്ധിപ്പിക്കുന്ന സൂചനകൾ നൽകിയേക്കാം, പക്ഷേ അതിന് ഭൂഗർഭ വഴികളോ ദിശകളോ ജംഗ്‌ഷനുകളോ വെളിപ്പെടുത്താൻ സാധിക്കില്ല. കൃത്യതയോടെ തുരങ്കങ്ങൾ മനസിലാക്കുന്നതിന്, കമാൻഡോകൾ വലിയ അപകടങ്ങളും ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ച് അകത്ത് കയറണം. അകത്തെത്തി കഴിഞ്ഞാൽ ഉപരിതലത്തിലുള്ള യൂണിറ്റുകളുമായി ആശയവിനിമയം നടത്താൻ അവർക്ക് റേഡിയോകൾ ഉപയോഗിക്കാൻ കഴിയില്ല. അവർക്ക് 100 വർഷങ്ങൾക്ക് മുമ്പുള്ള സാങ്കേതികവിദ്യയും ഫീൽഡ് ടെലിഫോണുകളും ഉപയോഗിക്കേണ്ടിവരും. ഇതിലെ പല പ്രായോഗിക ബുദ്ധിമുട്ടുകളും മുന്നേറ്റത്തിന്റെ വേഗത കുറയ്ക്കുന്നു.
വെല്ലുവിളികൾ
ഉപരിതല കവാടങ്ങൾ കണ്ടെത്തി അത് സുരക്ഷിതമാക്കേണ്ടതുണ്ട്. ഇത് ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശത്താണെങ്കിൽ, ഒന്നുകിൽ അവർ സുരക്ഷക്ക് സൈനികരെ നിർത്തുകയോ പ്രദേശത്ത് ചുറ്റി സഞ്ചരിക്കുകയോ വേണ്ടി വരും. സമാനമായി നൂറ് കണക്കിന് ഇടങ്ങളിൽ സൈനികരെ നിർത്തേണ്ടി വരും. ഇതും നീക്കത്തെ പ്രതികൂലമായി ബാധിക്കും.
ഹമാസ് പ്രത്യാക്രമണങ്ങൾ നടത്തിയില്ലെങ്കിൽ മാത്രമേ ഇത്തരത്തിൽ മുന്നോട്ട് പോകാൻ ഇസ്രയേൽ സൈന്യത്തിന് സാധിക്കുകയുള്ളു. ശക്തമായ ചെറുത്തുനിൽപ്പ് നടത്തുമെന്ന് ഹമാസ് നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്. ഭൂരിഭാഗം തുരങ്കങ്ങളും ഒരുപക്ഷേ പ്രീ-പൊസിഷൻഡ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡികൾ) ഉപയോഗിച്ച് ബൂബി-ട്രാപ്പ്ഡ് ചെയ്തിട്ടുണ്ടാകും. അവ റിമോട്ട് ഡിറ്റണേറ്ററുകളിലേക്ക് വയർ ചെയ്യാൻ കഴിയുമെങ്കിലും പ്രകാശം, വൈബ്രേഷൻ, ശബ്ദം, ചലനം, ആളുകൾ ഉള്ളപ്പോൾ വർധിച്ച കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത എന്നിവയോട് പ്രതികരിക്കുന്ന പ്രത്യേക ഡിറ്റണേറ്ററുകൾ വഴിയും പ്രവർത്തനക്ഷമമാക്കാം.
വൈദ്യുതി, ഇന്റർനെറ്റ്, ടെലിഫോണുകൾ, സൈനിക ലൈനുകൾ എന്നിവ കൊണ്ടുപോകുന്ന വയറുകളും കേബിളുകളും കൊണ്ട് തുരങ്കങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു. ഇസ്രയേൽ സൈനികരുടെ സ്ഥാനം മനസിലാക്കാൻ ഇതുവഴി ഹമാസിന് സാധിക്കുന്നു. ഇത് വഴി സ്ഫോടനം നടത്താനും ഹമാസിന് സാധിക്കും. പരിമിതമായ തുരങ്കങ്ങളിലെ സ്ഫോടനങ്ങൾ ഉപരിതലത്തെക്കാൾ വളരെ മാരകമാണ്. അവ കൂടുതൽ വ്യാപിക്കുകയും ഓക്സിജൻ വലിച്ചെടുക്കുകയും ചെയ്യുന്നു. അതിനാൽ പ്രാരംഭ സ്ഫോടനത്തെ അതിജീവിക്കുന്നവർ പലപ്പോഴും ശ്വാസം മുട്ടി മരിക്കും.
ഓക്‌സിജൻ ലഭിക്കാത്ത ഉയർന്ന സ്പീഡ് ഫ്ലാഷ് തീയായി പടരുകയും, കട്ടിയുള്ളതും പലപ്പോഴും വിഷമുള്ളതുമായ പുക സൃഷ്ടിക്കുകയും ചെയ്യുന്ന തീപിടുത്ത സംയുക്തങ്ങളെ ഹമാസ് ജ്വലിപ്പിച്ചേക്കാം. ഇത് തുരങ്കങ്ങൾ കേട് കൂടാതെ സൂക്ഷിക്കുന്നു.
ഹമാസിനെ പുറത്തെത്തിക്കൽ
ഹമാസിനെ തുരങ്കങ്ങളിൽ നിന്ന് പുറത്തെത്തിച്ച് പോരാടാനായിരിക്കും ഇസ്രയേൽ ശ്രദ്ധിക്കുക. ഇതിന് കണ്ണീർ വാതകം പോലെയുള്ള കെമിക്കൽ ഏജന്റുകൾ ഉപയോഗിച്ചേക്കാം. അത് തുരങ്കങ്ങളിൽ വലിയ ദൂരം സഞ്ചരിച്ചേക്കും. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾവച്ച് മാരകമായ വാതകങ്ങൾ ഇസ്രയേൽ ഉപയോഗിക്കില്ലെന്നാണ് വിദഗ്ദർ കരുതുന്നത്.
ടണലുകളിൽ വെള്ളപ്പൊക്കമുണ്ടാക്കാനും ഹമാസിനെ പുറത്തെത്തിക്കാനും നേരത്തെ ശ്രമം നടന്നിരുന്നു. എന്നാൽ ഗാസയിൽ ആവശ്യത്തിന് വെള്ളമില്ല. മലിനജലം പോലുള്ള ബദൽ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിച്ചേക്കാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ടണൽ പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.