WORLD

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയ സംഭവങ്ങള്‍; സമാപന സമ്മേളനത്തില്‍ നിന്ന് ഹു ജിന്റാവോ 'പുറത്ത്'

ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തില്‍നിന്ന് ഹു ജിന്റാവോയെ ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ എഎഫ്പി പുറത്തുവിട്ടു

വെബ് ഡെസ്ക്

നാടകീയ സംഭവങ്ങൾക്ക് വേദിയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിന്റെ സമാപന സമ്മേളനം. മുൻ പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ഹു ജിന്റാവോയെ സമ്മേളന വേദിയില്‍നിന്ന് പുറത്താക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തില്‍ നിന്ന്, മനസില്ലാമനസോടെ ജിന്റാവോ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ എഎഫ്പിയും പുറത്തുവിട്ടു. അതേസമയം, എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷി ജിൻപിങ്ങിന് സമീപമായിരുന്നു ജിന്റാവോ ഇരുന്നിരുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ അടുത്തെത്തി സംസാരിക്കുമ്പോള്‍ ജിന്റാവോ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരിൽ ഒരാൾ ജിന്റാവോയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേല്പിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജിന്റാവോ ഓഡിറ്റോറിയത്തിന് പുറത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതൃപ്തിയോടെയും മനസില്ലാമനസോടെയുമാണ് ജിന്റാവോ സമ്മേളനവേദി വിടുന്നത്.

ആകെ അസ്വസ്ഥനായി കാണപ്പെട്ട ജിന്റാവോ ഇരിപ്പിടത്തിലേക്ക് തിരികെ പോകാൻ ശ്രമം നടത്തുന്നുണ്ട്. കൂടാതെ പോകുന്ന വഴിയേ ഷി ജിൻ പിങ്ങുമായും പ്രധാനമന്ത്രി ലി കീകിയാങ്ങുമായും സംഭാഷണത്തിലേര്‍പ്പെടുന്നുമുണ്ട്. 2003-2013 കാലത്ത് ചൈനയുടെ പ്രസിഡന്റായിരുന്നു ജിന്റാവോ. ഷിയുടെ പ്രധാന വിമർശകരിൽ ഒരാളായിരുന്നു അദ്ദേഹം.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ഞായറാഴ്ചയാണ് ആരംഭിച്ചത്. രാജ്യത്തിന്റെ സര്‍വ്വാധികാരവും പ്രസിഡന്റ് ഷി ജിന്‍പിങ്ങിലേക്ക് വന്നുചേരുന്നു എന്നതാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യേകത. ആമുഖ പ്രസംഗത്തില്‍ തന്നെ ഷി നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹോങ്കോങ്, തായ്‌വാന്‍ വിഷയങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച ഷി ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന ശക്തമായ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്