WORLD

ടൈറ്റന്‍ സഞ്ചാരികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു; വെളിപ്പെടുത്തലുമായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്

വെബ് ഡെസ്ക്

അറ്റലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ പേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. അമേരിന്‍ കോസ്റ്റ് ഗാര്‍ഡാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.വടക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് കണ്ടെടുത്ത പേടകത്തിന്റെ അവശിഷ്ടങ്ങള്‍ യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും,അവിടെ വെച്ച് മെഡിക്കൽ പ്രൊഫഷണലുകൾ ശരീരാവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കനേഡിയൻ കപ്പലായ ഹൊറൈസൺ ആർട്ടിക് വഴിയാണ് ബുധനാഴ്ച പേടകത്തിന്റെ അവശിഷ്ടങ്ങള്‍ സെന്റ് ജോൺസിൽ എത്തിച്ചത്.

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ സമുദ്രനിരപ്പില്‍ നിന്നും രണ്ടു മൈല്‍ അകലെയായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്തു നിന്നുമാണ് പേടകത്തിന്റെ അഞ്ച് പ്രധാന ഭാഗങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത് അന്വേഷണത്തിന് മുതല്‍ കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ടൈറ്റന്റെ ഇലക്ട്രോണിക് ഡാറ്റകള്‍ അന്വേണത്തിന് ഏറെ ഉപകാരപ്രദമാകും.

കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഭൗതിക വസ്തുക്കൾ വിശകലനം ചെയ്യുന്നത് ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്ന് വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് സ്ഥാപനത്തിലെ കാൾ ഹാർട്ട്സ്ഫീൽഡ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ടൈറ്റന്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും ഇനിയും ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷന്റെ ചെയർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു.

യാത്രക്കിടെ പേടകത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിനായുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടമെന്നോണമാണ് അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍. പേടകത്തിന്റെ രൂപകല്‍പ്പനയെ കുറിച്ച് ഏറെക്കാലമായി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. കൂടാതെ പേടത്തിന്റെ ഉടമസ്ഥരായ യുഎസ് കമ്പനി ഓഷ്യൻഗേറ്റിന്റെ സുരക്ഷാ ക്രമീകരണത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

1912ല്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കാണാന്‍ സുമദ്ര പേടകത്തില്‍ പോയ സംഘമാണ് ഇക്കഴിഞ്ഞ 18ന് ഉള്‍സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഓഷ്യൻഗേറ്റിന്റെ തലവനും പര്യവേഷണത്തിന്റെ സംഘാടകനുമായ സ്റ്റോക്ക്ടൺ റഷ്(61), ബ്രിട്ടീഷ് പര്യവേഷകൻ ഹാമിഷ് ഹാർഡിംഗ്(58), ഷഹ്‌സാദ ദാവൂദ്(48) അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ്(19), ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്(77) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?