WORLD

സ്കൂള്‍ വിദ്യാഭ്യാസം തടയാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു; ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി

നവംബര്‍ അവസാനം മുതല്‍ നൂറ് കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

വെബ് ഡെസ്ക്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനിലെ വിശുദ്ധ നഗരമായ ക്വാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കുന്നെന്ന് ആരോപണം. ഇറാനിയന്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പെണ്‍കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇറാന്‍ ആരോഗ്യമന്ത്രി യൂനസ് പനാഹി വ്യക്തമാക്കി. നവംബര്‍ അവസാനം മുതല്‍ ഇത്തരത്തില്‍ നൂറു കണക്കിന് കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിനികളിലെ വിഷബാധ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് ഞായറാഴ്ച ഇറാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാമിലെ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റതോടെ, സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ചിലരില്‍ നിന്ന് ഉയര്‍ന്നിരുന്നുവെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടികളുടെ രക്ഷിതാക്കള്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍ച്ചയായി വിഷബാധയേല്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണത്തിന് പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി ഉത്തരവിട്ടിരുന്നു.

ഡിസംബറില്‍ വസ്ത്രധാരണ നിയമം ലംഘിച്ചതിന് മഹ്സ അമിനി എന്ന 22കാരി ഇറാന്‍ മോറല്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ