WORLD

പുടിനെതിരെ അന്താരാഷ്ട്രക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളിൽ

വെബ് ഡെസ്ക്

യുക്രെയ്നില്‍ നടന്ന യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). അതേസമയം അയൽരാജ്യമായ യുക്രെയ്നില്‍ ഒരു വർഷത്തെ അധിനിവേശത്തിനിടെ റഷ്യൻ സൈന്യം അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം രാജ്യം ആവർത്തിച്ച് നിഷേധിക്കുന്നുണ്ട്. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുകയും യുക്രെയ്നില്‍ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് ആളുകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന സംശയത്തെ തുടർന്നാണ് പുടിനെ അറസ്റ്റ് ചെയ്യാൻ ഐസിസി വാറണ്ട് പുറപ്പെടുവിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് കോടതി വാറണ്ട് പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ആദ്യ കോടതി നടപടിയാണിത്. ഇതേ കുറ്റങ്ങൾ ചുമത്തി റഷ്യയിലെ ബാലാവകാശ കമ്മീഷണർ മരിയ അലക്‌സെയേവ്‌ന എൽവോവ-ബെലോവയ്‌ക്കെതിരെയും കോടതി പ്രത്യേകം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

യുദ്ധത്തില്‍ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുടെ ഉപദേശകന്‍ മിഖാലിയോ പൊഡോലിയാക് ആണ് യുക്രെയ്നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. യുദ്ധം രൂക്ഷമായിരിക്കെ രാജ്യത്ത് ദിവസവും 100നും 200നും ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ട ദിവസങ്ങളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വ്യക്തമാക്കുന്നു. ജൂണിലും ദിനംപ്രതി കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകള്‍ യുക്രെയ്ന്‍ പുറത്തുവിട്ടിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വിശദീകരിക്കുന്നു . 10,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും മിഖാലിയോ വ്യക്തമാക്കുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്