WORLD

ഇന്ത്യ-യുഎഇ ബന്ധം ശക്തം; ആഗോളവെല്ലുവിളികളെ സംയുക്തമായി നേരിടുമെന്ന് എസ് ജയശങ്കർ

യുഎഇ ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണെന്നും എസ് ജയശങ്കർ പറഞ്ഞു

വെബ് ഡെസ്ക്

ഇന്ത്യ-യുഎഇ ബന്ധം ഏറ്റവും ശക്തമാണെന്നും ഈ ബന്ധത്തിന്റെ സാധ്യതകൾ മാറുന്ന ലോകത്തിന് പ്രയോജനപ്പെടുത്താൻ ആ​ഗ്രഹിക്കുന്നുവെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അബുദാബിയിൽ ആരംഭിച്ച ഇന്ത്യ ​ഗ്ലോബൽ ഫോറം യുഎഇ-2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ പരസ്പരസഹകരണം കൊണ്ട് മുദ്രപതിപ്പിക്കുകയാണ് ഇന്ത്യ-യുഎഇ സാമ്പത്തിക പങ്കാളിത്ത കരാർ(സെപ) കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക കരാറിന്റെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരും. മറ്റേത് വിദേശ രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യൻ പൗരന്മാർ യുഎഇയിലാണ് താമസിക്കുന്നത്. അതിനാൽ യുഎഇക്ക് ഞങ്ങളുടെ കാഴ്ചപ്പാടിൽ ഒരു പ്രത്യേക പ്രാധാന്യമുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ഉയർന്നു. യുഎഇ ഇന്ന് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണെന്നും എസ് ജയശങ്കർ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ സജീവമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ, സാമ്പത്തികം, സാങ്കേതികവിദ്യ, ഉഭയകക്ഷി ബന്ധം തുടങ്ങി വിവിധ വിഷയങ്ങളും ഇന്ത്യ ​ഗ്ലോബൽ ഫോറത്തിൽ ചർച്ചയാകും. ഇന്ത്യക്കും യുഎഇയ്ക്കും പുറമെ ലോകമെമ്പാടുമുള്ള രാഷ്ട്രീയ, വ്യവസായ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്