WORLD

മഞ്ഞുരുകുന്നു, കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനഃരാരംഭിക്കുമെന്ന് ഇന്ത്യ

ഇന്ത്യ കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനഃരാരംഭിക്കാൻ ആലോചിക്കുന്നുണ്ട് എന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ തുടർന്നാണ് തീരുമാനം

വെബ് ഡെസ്ക്

കാനഡയിൽനിന്നു തിരഞ്ഞെടുക്കുന്നവർക്ക് മാത്രമായി വിസ നൽകുന്നത് പുനഃരാരംഭിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചു. 26 മുതലാണ് വിസ നൽകാൻ തുടങ്ങുക. ഹർദീപ് സിങ് നിജ്ജർ എന്ന ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വന്ന വിള്ളലിനെത്തുടർന്നാണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചത്.

നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നാരോപിച്ച് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യ- കാനഡ നയതന്ത്ര പ്രശനങ്ങൾ തുടങ്ങുന്നത്.

സുരക്ഷാ വിലയിരുത്തറ്റലുകൾക്കൊടുവിൽ എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫെൻസ് വിസ എന്നിവ ഒക്ടോബര് 26 മുതൽ ആരംഭിക്കുമെന്നാണ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിക്കുന്നത്.

നിലവിലെ അടിയന്തര സാഹചര്യം ഇപ്പോഴുള്ളതുപോലെ തന്നെ പരിഗണിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ക്യാനഡയോട് കഴിഞ്ഞ സെപ്റ്റംബർ 21 ന് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിരക്ഷ എടുത്തുമാറ്റിയതിനെ തുടർന്നാണ് കാനഡ 41 ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും തിരിച്ചു വിളിച്ചത്. ഇന്ത്യയുടെ നടപടി വിചിത്രമാണെന്ന് അന്നുതന്നെ കാനഡ ആരോപിച്ചിരുന്നു.

കാനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനഃരാരംഭിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ തുടർന്നാണ് ഏറ്റവുമൊടുവിൽ തിരഞ്ഞെടുക്കുന്നവർക്കു മാത്രമായി വിസ നൽകാമെന്ന് തീരുമാനിക്കുന്നത്. ഈ തീരുമാനം കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്.

നയതന്ത്ര പരിരക്ഷയുമായി ബന്ധപ്പെട്ട് വിയന്ന കൺവെൻഷൻ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾക്കു വിരുദ്ധമായാണ് ഇന്ത്യ പ്രവർത്തിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ കാനഡ നിരന്തരമായി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതുകാരണമാണ് തങ്ങൾക്ക് പരിരക്ഷ പിൻവലിക്കേണ്ടി വന്നതെന്നാണ് എസ് ജയശങ്കർ പറഞ്ഞത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി