WORLD

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു; വംശീയ ആക്രമണമെന്ന് കുടുംബം, ഒരാൾ അറസ്റ്റിൽ

മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം തവണ കുത്തേറ്റ ശുഭം ​ഗുരുതരാവസ്ഥയിലാണ്

വെബ് ഡെസ്ക്

ഓസ്ട്രേലിയയിൽ 28കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ആ​ഗ്ര സ്വദേശിയായ ശുഭം ​ഗാർ​ഗ് ഒക്ടോബര്‍ ആറിനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം തവണ കുത്തേറ്റ ശുഭം ​ഗുരുതരാവസ്ഥയിലാണ്. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ശുഭം. രാത്രി പസഫിക് ഹൈവേയിലൂടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ ഓസ്ട്രേലിയന്‍ പൗരനായ 27കാരന്‍ ഡാനിയൽ നോർവുഡ് അറസ്റ്റിലായി. ഇയാൾക്കെതിരെ ചാറ്റ്‌സ്‌വുഡ് പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഡിസംബർ 14വരെ നോർവുഡ് കസ്റ്റഡിയിൽ തുടരും. പണവും ഫോണും ആവശ്യപ്പെട്ട് നോർവുഡ് ഗാർഗിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി വയറിൽ കുത്തുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശുഭത്തിന്റെ നില ​ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അതിനിടെ ശുഭത്തിനെതിരായ ആക്രമണം വംശീയ വിദ്വേഷത്തിന്റെ ഭാ​ഗമാണെന്ന് കുടുംബം ആരോപിച്ചു. ''ഉത്തർപ്രദേശിൽ നിന്നുള്ള എന്റെ സഹോദരൻ ശുഭം ഗാർഗ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ 11 തവണ കത്തികൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ടു. അവന്റെ നില ഗുരുതരമാണ്. ഈ വിഷയത്തിൽ ഞങ്ങൾ നിങ്ങളുടെ അടിയന്തര സഹായവും അദ്ദേഹത്തെ പരിപാലിക്കുന്നതിനായി കുടുംബാംഗങ്ങൾക്ക് അടിയന്തര വിസ നൽകണമെന്നും അപേക്ഷിക്കുന്നു''. ​ശുഭത്തിന്റെ സഹോദരി കാവ്യ ​ഗാർ​ഗ് ട്വിറ്ററിൽ കുറിച്ചു. ഒരാഴ്ചയിലേറെയായി ഓസ്‌ട്രേലിയൻ വിസ ലഭിക്കാൻ ശ്രമിക്കുകയാണെന്നും ശുഭത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ വിസാ നടപടികൾ സുഗമമാക്കുന്നതിന് നടപടികൾ ചെയ്തതായി അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ