WORLD

പോര്‍ക്ക് കഴിക്കുന്ന ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തു; മതനിന്ദയ്ക്ക് യുവതിയെ 2 വര്‍ഷം തടവിന് ശിക്ഷിച്ച് ഇന്തോനേഷ്യ കോടതി

ഇസ്ലാമിക നിയമപ്രകാരം പന്നി കഴിച്ച് കൂടാത്തതാണ്

വെബ് ഡെസ്ക്

ടിക് ടോക് ഫുഡ് വീഡിയോയില്‍ രാജ്യത്തെ മതനിന്ദാ നിയമങ്ങള്‍ ലംഘിച്ചതിൻ്റെ പേരിൽ ഇന്തോനേഷ്യന്‍ കോടതി യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു.

മുസ്ലീം പ്രാര്‍ത്ഥന ചൊല്ലിയതിന് ശേഷം പോര്‍ക്ക് കഴിക്കുന്ന വീഡിയോയാണ് ലിനാ ലുഫ്തിയാവ്തി എന്ന യുവതി ടിക് ടോകില്‍ പങ്കുവച്ചത്. വീഡിയോ വൈകാതെ വൈറലാവുകയും ചെയ്തു.

'മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളും സംഘങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചു'വെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ നഗരമായ പാലെംബാംഗിലെ കോടതി വിധി പ്രഖ്യാപിച്ചത്. 250 മില്ല്യണ്‍ റുപയ പിഴയായി അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടു.

ലോകത്തില്‍ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് ഇൻഡോനേഷ്യ. ഇസ്ലാമിക നിയമപ്രകാരം പന്നി കഴിച്ച് കൂടാത്തതാണ്.

എന്നാൽ ലിന മുഖര്‍ജീ എന്ന് കൂടെ അറിയപ്പെടുന്ന ലിനാ ലുഫ്തിയാവ്തി മുസ്ലീം മതത്തിലുള്ളവരാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ലിന, ചെയ്തത് തെറ്റാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ ഈ ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.

ലിനാ ലുഫ്തിയാവ്തിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തുടനീളമുള്ള നിരവധി മതനിന്ദ കേസുകളില്‍ ഏറ്റവും പുതിയതാണ് ഈ കേസ്. ഒട്ടുമിക്ക കേസുകളും ഇസ്ലാമിനെ അവഹേളിച്ചതായി കരുതപ്പെടുന്നവര്‍ക്കെതിരെയുള്ളതാണ്.

ഓഗസ്റ്റില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും പ്രബോധകരാക്കാനും അനുവദിച്ചതിന് ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിന്റെ മേധാവിക്കെതിരെ മതനിന്ദയും വിദ്വേഷ പ്രസംഗവും ചുമത്തി കേസെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം, മൊഹമ്മദ് എന്ന പേരിലുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യ ബിയര്‍ നല്‍കുന്നത് രു ബാര്‍ ശൃംഖല പ്രോത്സാഹിപ്പിച്ചതിന് ആറ് പേരെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

2019-ൽ, അടുത്തുള്ള പള്ളിയുടെ ലൗഡ്‌സ്പീക്കറുകൾ വളരെ ഉച്ചത്തിലാണെന്ന് പറഞ്ഞതിന്റെ പേരിൽ മതനിന്ദ നടത്തിയെന്നാരോപിച്ച് ചൈനീസ് ബുദ്ധമതക്കാരിയായ ഒരു സ്ത്രീക്ക് ഇൻഡോനേഷ്യയിലെ സുപ്രീം കോടതി 18 മാസത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ