WORLD

ഗാസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനെതിരെ അറസ്റ്റ്‌വാറന്റ് പുറപ്പെടുവിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി?

വാറന്റ് തടയാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇസ്രായേലും അമേരിക്കയും ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ

വെബ് ഡെസ്ക്

യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറന്റ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാറന്റ് തടയാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇസ്രയേൽ ശ്രമം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014ലെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ യുദ്ധകുറ്റങ്ങളെ ക്കുറിച്ച് മൂന്ന് വർഷം മുൻപാണ് കോടതി അന്വേഷണം അന്വേഷണം ആരംഭിച്ചത്. അമേരിക്കയും അറസ്റ്റ് വാറൻ്റുകളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഐസിസിയെ തടയാനുള്ള അവസാന നയതന്ത്ര ശ്രമങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. അതിനിടെ വെടി നിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് വിദേശ കാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഹമാസുമായി ചർച്ച നടത്തി. അസാധാരണമാം വിധം ഉദാരമായ ഇസ്രയേലിന്റെ ഏറ്റവും പുതിയ നിർദേശങ്ങൾ അംഗീകരിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഹമാസിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.

പലസ്തീനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ അറസ്റ്റ് വാറൻ്റുകളെ സംബന്ധിച്ച് ഈ ഘട്ടത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി എൻബിസി ന്യൂസിനോട് പറഞ്ഞു. ഹമാസ് നേതാക്കൾക്കുള്ള അറസ്റ്റ് വാറന്റുകളും കോടതി പരിഗണിച്ചേക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇസ്രായേൽ ബോധപൂർവം പലസ്തീനികളെ പട്ടിണിയിലാക്കിയെന്ന ആരോപണത്തിൽ കോടതി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടൊപ്പം വാറണ്ടുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഐസിസിയെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് നാഷണൽ സെക്യൂരിറ്റി കൗൺസിൽ നേതൃത്വം നൽകുന്നുണ്ടെന്നാണ് ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ഹേഗിലെ യുഎൻ ട്രൈബ്യൂണൽ തനിക്കും മറ്റ് ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ഭയത്തിൽ പ്രധാനമന്ത്രി നെതന്യാഹു അസാധാരണമായ സമ്മർദ്ദത്തിലാണെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോടതി നടപടി എടുക്കുകയാണെങ്കിൽ കടുത്ത തിരിച്ചടിക്ക് തയാറാകണമെന്ന് നിർദേശം നൽകികൊണ്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വിദേശത്തുള്ള രാജ്യത്തിൻ്റെ എംബസികൾക്ക് ഞായറാഴ്ച രാത്രി സന്ദേശം അയച്ചിട്ടുണ്ട്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം