WORLD

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായ 22,000 പേര്‍ക്ക് മാപ്പ് നല്‍കിയെന്ന് ഇറാന്‍

മാപ്പ് കാലാവധി ഏതെങ്കിലും കാലയളവിലേക്ക് മാത്രമുള്ളതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല

വെബ് ഡെസ്ക്

സർക്കാർ വിരു​ദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 22,000 പേര്‍ക്ക് മാപ്പ് നല്‍കി ഇറാൻ ഭരണകൂടം. ഇറാൻ ജുഡീഷ്യല്‍ മേധാവി ഖോലംഹൊസൈൻ മൊഹ്‌സെനി ഇജെയാണ് വിവരം അറിയിച്ചത്. രാജ്യദ്രോഹ കുറ്റം ചാര്‍ത്തപ്പെട്ടവരും അറസ്റ്റിലായവരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാപ്പ് നല്‍കിയതെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലായിരുന്നവര്‍ക്ക് ഉള്‍പ്പെടെ മോചനം നല്‍കിയതായാണ് വിവരം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയാണ് മാപ്പ് നല്‍കാനുള്ള തീരുമാനമെടുത്തത്. ആകെ 82,000 പേര്‍ക്ക് മാപ്പ് നല്‍കിയെന്നും ഇതില്‍ 22,000 പേര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്തെല്ലാം കുറ്റം ചുമത്തപ്പെട്ടവരാണ് മോചിക്കപ്പെട്ടവരെന്നതിനെ കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മാപ്പ് കാലാവധി ഏതെങ്കിലും കാലയളവിലേക്ക് മാത്രമുള്ളതാണോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. അടുത്തയാഴ്ച പേർഷ്യൻ പുതുവത്സര ആഘോഷമായ നുറൂസ് നടക്കുന്നതിന് മുന്നോടിയായാണ് ഭരണകൂടം പ്രക്ഷോഭകർക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. റമദാനിന് മുന്നോടിയായി പ്രതിഷേധക്കാർക്ക് മാപ്പ് നൽകാനുള്ള സാധ്യതയെക്കുറിച്ച് ഇറാന്‍ മാധ്യമങ്ങൾ നേരത്തെ സൂചന നൽകിയിരുന്നു.

സർക്കാർ വിരു​ദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ നിരവധി പേരെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയത്. മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം 2021 ല്‍ 333 പേര്‍ക്ക് ഇറാനില്‍ വധശിക്ഷ നടപ്പാക്കി. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 64 കുട്ടികളും 39 സ്ത്രീകളുമടക്കം 488 പേരാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേർ വധഭീഷണി നേരിടുന്നതായും സൂചനയുണ്ട്.

ഹിജാബ് ധരിക്കാത്തില്‍ ഇറാന്‍ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതോടെയാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ ഭരണകൂടം നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ പത്ത് മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ