WORLD

ഇറാന്‍ പ്രതിഷേധം; മുന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ വസതിയ്ക്ക് തീയിട്ടു

പ്രക്ഷോഭത്തിനിടെ ഇതുവരെ മുന്നൂറിലധികം പേർ ഇറാനിൽ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭം കനക്കുന്നു. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ ഖൊമേനിയുടെ വീടിന് തീയിട്ടത്.

ആയത്തുള്ള ഖൊമേനി ജനിച്ചതായി കരുതപ്പെടുന്ന വീട് ഇപ്പോള്‍ ഒരു മ്യൂസിയമായി നിലനില്‍ക്കുകയാണ്. ഇതിന് നേരെ പെട്രോള്‍ ബോംബ് ഉപയോഗിച്ച് തീയിട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാന്‍ പൗരോഹിത്യ നേതാക്കള്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് അധികാരികള്‍ അവകാശപ്പെടുന്നത്.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22 കാരി കൊല്ലപ്പട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന 22 കാരി കൊല്ലപ്പട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. ഇറാനിലെ ഇരുപതോളം നഗരങ്ങളില്‍ ഇപ്പോഴും പ്രതിഷേധം ആളികത്തുകയാണ്. കഴിഞ്ഞ ദിവസം 23 നഗരങ്ങളിലാണ് പ്രതിഷേധം ശക്തമായത്. പ്രക്ഷോഭങ്ങള്‍ തടയാന്‍ അധികാരികള്‍ ശ്രമിക്കുന്നതിനിടെയാണ് ഖൊമൈനിയുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. എന്നാല്‍ ഇതുവരെ മുന്നൂറിലധികം ആളുകള്‍ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തോടൊപ്പം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ സന്ദര്‍ശിക്കാനെത്തിയ മഹ്‌സ അമിനിയെ ഹിജാബ് ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതം ഉണ്ടായെന്ന് കാണിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹ്‌സ അമിനി മൂന്ന് ദിവസം കോമയിലായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 16 നാണ് മരണം സംഭവിച്ചത്. ഹിജാബ് വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചതെങ്കിലും ഇസ്ലാമിക വിപ്ലവത്തിലെന്ന പോലെ ഇറാനില്‍ സമൂല മാറ്റമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ