ജുഡീഷ്യല്‍ പരിഷ്‌കരണ നീക്കത്തിന് എതിരെ ഇസ്രായേലില്‍ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു. പ്രതിഷേധം അഞ്ച് ആഴ്ച പിന്നിടുമ്പോള്‍ കഴിഞ്ഞ ദിവസം പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവിലിറങ്ങിയത്. തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇസ്രായേല്‍ ദേശീയ പതാകയുമേന്തിയാണ് കനത്ത മഴയിലും പ്രതിഷേധക്കാര്‍ തെരുവുകള്‍ കയ്യടക്കിയത്.
നിയമ ഭേദഗതിയിലൂടെ ജുഡീഷ്യല്‍ തീരുമാനങ്ങളെടുക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം പരിമിതപ്പെടുത്തുകയും, സര്‍ക്കാര്‍ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യാനാണ് ബെഞ്ചമിൻ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
ഒരു ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം
പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നാല്‍ സുപ്രീംകോടതി വിധികളെ സര്‍ക്കാരിന് കേവലഭൂരിപക്ഷത്തില്‍ അസാധുവാക്കാനും കോടതിവിധിയെ വിലക്കാനും സാധിക്കും. ജഡ്ജിമാരുടെ അമിതാധികാരം തടയുക എന്ന വാദമാണ് സർക്കാർ ഇതിനെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന്. ഇതിനെതിരെ അഭിഭാഷകരടക്കമുള്ളവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തെ ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം. ഇസ്രായേല്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നുതെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു.
വലതുപക്ഷ സര്‍ക്കാരിനെ പുറത്തിറക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ മനപൂര്‍വം നടത്തുന്ന നീക്കമാണിതെന്നാണ് നെതന്യാഹു അഭിപ്രായപ്പെടുന്നത്
അഞ്ച് ആഴ്ചയായി രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. ടെല്‍ അവീവില്‍ മാത്രം പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. മറ്റ് 20 ഓളം നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. മുന്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ് അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരത്തിലേറിയ വലതുപക്ഷ സര്‍ക്കാരിനെ പുറത്തിറക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ മനപൂര്‍വം നടത്തുന്ന നീക്കമാണിതെന്നാണ് നെതന്യാഹു അഭിപ്രായപ്പെടുന്നത്. ഇക്കാരണം പറഞ്ഞ് പ്രതിഷേധങ്ങളെയെല്ലാം സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സര്‍ക്കാരാണ് നെതന്യാഹുവിന്റേത്
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടിയുമായി സഖ്യം പുലര്‍ത്തുന്ന സര്‍ക്കാരാണ് നെതന്യാഹുവിന്റേത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുടരുന്ന പുനരധിവാസ നടപടികളും, എല്‍ജിബിടിക്യൂ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സര്‍ക്കാരാണ് നെതന്യാഹുവിന്റേത്.