WORLD

ആറ് ദിവസം, 6000 ബോംബുകൾ, ഗാസയ്ക്കുമേൽ തീമഴ പെയ്യിച്ച് ഇസ്രയേൽ

വെബ് ഡെസ്ക്

ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ ഫലമായി ഗാസ മുനമ്പിൽ സമാനതകളില്ലാത്ത ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഗാസയ്ക്ക് മുകളിൽ ആറായിരത്തിലധികം ബോംബുകൾ ഇതിനോടകം വർഷിച്ചെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 3600 ൽ അധികം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.

ഏകദേശം നാലായിരം ടൺ വരുന്ന സ്ഫോടക വസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്ക് മുകളിൽ വർഷിച്ചത്. ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബർ ഏഴ് മുതൽ 12 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇസ്രയേൽ സൈനിക നടപടിയിൽ ഗാസയിൽ മാത്രം 1400 ൽ കൂടുതൽ പേർ മരിച്ചതായാണ് കണക്കുകൾ. ആറായിരത്തിൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഗാസയിൽ നിന്ന് പുറത്തുവരുന്നത്. പുനർനിർമാണം പോലും സാധ്യമല്ലാത്ത നിലയിൽ ഗാസ നഗരം തകർന്നടിഞ്ഞതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തകർന്ന കെട്ടിടങ്ങളും, വാഹനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗാസയുടെ തെരുവുകൾ.

നഗരത്തിലെ ആശുപത്രികളിൽ പരുക്കേറ്റവരെകൊണ്ടും നിറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 150 ഓളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകൾ. 3,30,000ത്തോളം പേർ ഇതിനോടകം കുടിയിറക്കപ്പെട്ടെന്നാണ് കണക്കുകൾ.

ഹമാസിനെ സമ്പുർണമായി ഉന്മൂലനം ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. തങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും വരെ ആക്രമണം ശക്തമായി തുടരുമെന്നാണ് ഇസ്രയേൽ വ്യോമസേന വ്യാഴാഴ്ച പ്രതികരിച്ചത്. എക്സിലൂടെ ആയിരുന്നു ഇസ്രയേൽ സേനയുടെ പ്രതികരണം.

ഗാസയ്ക്ക് നേരെ എല്ലാവശത്തുനിന്നും ആക്രമണം നടത്തുന്ന രീതിയാണ് ഇസ്രയേൽ സ്വീകരിച്ചിരിക്കുന്നത്. വ്യോമ, കടൽ, കരമാർഗത്തിലൂടെ ആക്രമണം കടുപ്പിച്ചതിന് ഒപ്പം വടക്ക് -തെക്ക് മേഖലയിൽ നിന്നും ശക്തമായ ആക്രമണവും ഗാസയ്ക്ക് നേരെ ഉണ്ടായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും