WORLD

ജർമനിയില്‍ ജൂതവിരുദ്ധ സംഭവങ്ങളില്‍ 300 ശതമാനം വർധന; കാരണം ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലോ?

ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ ജൂതവിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വർധിച്ചെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്

വെബ് ഡെസ്ക്

ഒക്ടോബർ ഏഴിന് ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ ജർമനിയില്‍ ജൂതവിഭാഗങ്ങള്‍ക്കെതിരായ നടപടികളിലും ആക്രമണങ്ങളിലും വർധനവ്. ദ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഡിപ്പാർട്ട്മെന്റ്സ് ഫോർ റിസേർച്ച് ആന്‍ഡ് ഇന്‍ഫർമേഷന്‍ ഓണ്‍ ആന്റിസെമിറ്റിസത്തെ (ആർഐഎഎസ്) ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ഡിഡബ്ല്യുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ ആയിരത്തോളം കേസുകളാണ് ആർഐഎഎസ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിദിനം 29 കേസുകള്‍ സംഭവിക്കുന്നതായും ആർഐഎഎസ് പറയുന്നു. ജൂതവിരുദ്ധ ചുവരെഴുത്തുകളും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ആക്രമണങ്ങളും കേസുകളില്‍ ഉള്‍പ്പെടുന്നു. ഒക്ടോബർ ഒന്‍പത് മുതല്‍ നവംബർ ഏഴ് വരെയുള്ള ഒരു മാസക്കാലം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകളില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 320 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആർഐഎഎസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരം 994 കേസുകളുണ്ട്. ഇതില്‍ മൂന്ന് ഗുരുതരമായ അക്രമം, 29 ആക്രമണങ്ങള്‍, സ്വത്തുക്കള്‍ നശിപ്പിക്കാനുള്ള 72 ശ്രമങ്ങള്‍, 32 ഭീഷണികള്‍, അപകടകരമായ സംഭവങ്ങള്‍ ഉള്‍പ്പെട്ട 854 കേസുകളും പട്ടികയിലുണ്ട്. ഇതില്‍ ജൂതവിരുദ്ധ ഒത്തുചേരലുകളും ഉള്‍പ്പെടുന്നു.

പിന്നിലെ കാരണം?

ജൂതവിരുദ്ധ ഒത്തുചേരലുകളുടേയും ആക്രമണങ്ങളിലെ വർധനവിന്റേയും പ്രധാന കാരണമായി ആർഐഎഎസ് ചൂണ്ടിക്കാണിക്കുന്നത് ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാർത്തകളാണെന്നാണ്. പ്രത്യേകിച്ചും ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ഇസ്രയേലി ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെന്നും.

ഒക്ടോബർ 17-നായിരുന്നു ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. യുഎസ്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലല്ല ആക്രമണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

വിദ്യാർഥികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നതായാണ് ജൂയിഷ് സ്റ്റുഡന്റ് യൂണിയന്‍ ജർമനിയുടെ പ്രസിഡന്റ് ഹന്ന വെയിലർ പറയുന്നത്. പുറത്ത് വരുന്ന കണക്കുകള്‍ ഒരു മുന്നറിയിപ്പാണെന്നും എന്നാല്‍ അപ്രതീക്ഷിതമല്ലെന്നും ഹന്നയെ ഉദ്ധരിച്ചുകൊണ്ട് ജർമന്‍ ഡിപിഎ വാർത്താഏജന്‍സി റിപ്പോർട്ട് ചെയ്തു. സർവകലാശാലകളില്‍ ജൂതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതായും ഹന്ന വ്യക്തമാക്കി.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം