WORLD

'16 വയസും അതിൽ കൂടുതലുമുള്ള എല്ലാ പുരുഷന്മാരും കൈകൾ ഉയർത്തുക'; അൽ ഷിഫയില്‍ ഭീകരാന്തരീക്ഷം തീര്‍ത്ത് ഇസ്രയേൽ സൈന്യം

ഏകദേശം 1,000 പലസ്തീൻ പുരുഷന്മാരെയാണ് തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, വിശാലമായ ആശുപത്രി മുറ്റത്തേക്ക് കൊണ്ടുപോയത്

വെബ് ഡെസ്ക്

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും പുറമെ നൂറ് കണക്കിന് സാധാരണക്കാർ അഭയം തേടിയിരുന്ന അൽ ഷിഫ ആശുപത്രി സമുച്ചയത്തിലേക്ക് ഇരച്ച് കയറി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസമാണ് ആശുപത്രിക്കുള്ളിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ഇസ്രായേൽ ടാങ്കുകൾ ആശുപത്രി സമുച്ചയത്തിനുള്ളിലേക്ക് കടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചെയ്തു.

"അവർ ടാങ്കുകളുടെ തോക്കുകൾ ആശുപത്രിയിലേക്ക് ചൂണ്ടുന്നത് കാണാം. അവരുടെ ടാങ്കുകൾ ആശുപത്രി സമുച്ചയത്തിനുള്ളിലാണ്, "പലസ്തീൻ വാർത്താ ഏജൻസിയായ വഫയുടെ റിപ്പോർട്ടർ ഖാദർ അൽ സഅനൂൻ സിഎൻഎന്നിനോട് പറഞ്ഞു.

അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ഇസ്രായേലി ടാങ്കുകൾ നിർത്തിയിട്ടതെന്ന് ദൃക്‌സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇസ്രായേൽ സൈനികർ അത്യാഹിത വിഭാഗത്തിലേക്കും ശസ്ത്രക്രിയാ കെട്ടിടത്തിലേക്കും പ്രവേശിച്ചു. തീവ്ര പരിചരണ വിഭാഗങ്ങളും ഈ മേഖലയിൽ തന്നെയാണ്. എമർജൻസി, റിസപ്ഷൻ കെട്ടിടങ്ങൾക്കുള്ളിൽ ഡസൻ കണക്കിന് സൈനികരെയും കമാൻഡോകളെയും കാണാൻ കഴിഞ്ഞെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

"ശിശു ഭക്ഷണം", "മെഡിക്കൽ സപ്ലൈസ്" എന്ന് പേരെഴുതിയിരിക്കുന്ന പെട്ടികൾ സൈനികർ വഹിക്കുന്നതായി കാണിക്കുന്ന വീഡിയോ ഇസ്രായേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ സൈനികർ സഹായമോ സാധനങ്ങളോ കൊണ്ട് വന്നിട്ടില്ലെന്ന് ആശുപത്രിക്കുള്ളിലെ രോഗികൾ പറഞ്ഞു. "അവർ ഭീകരതയും മരണവും മാത്രമാണ് കൊണ്ടുവന്നത്,” അൽ-ഷിഫയിലെ എമർജൻസി റൂമിൽ ജോലി ചെയ്യുന്ന ഒമർ സഖൗത്ത് അൽ ജസീറയോട് പറഞ്ഞു.

കെട്ടിടത്തിനകത്തെത്തിയ സൈന്യം ശസ്ത്രക്രിയ, എമർജൻസി വിഭാഗങ്ങളിൽ ഒഴികയുള്ള ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ള 16 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും കൈകൾ ഉയർത്തി ആശുപത്രി മുറ്റത്ത് അണി നിരക്കാൻ ആവശ്യപ്പെട്ടു. ലൗഡ് സ്‌പീക്കറുകൾ ഉപയോഗിച്ച് അറബി ഭാഷയിലായിരുന്നു ആവശ്യപ്പെട്ടത്. “16 വയസും അതിൽ കൂടുതലുമുള്ള എല്ലാ പുരുഷന്മാരും നിങ്ങളുടെ കൈകൾ ഉയർത്തുക. കെട്ടിടത്തിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി കീഴടങ്ങുക, " ഇസ്രായേലി സൈനികർ ഉത്തരവിട്ടു.

അൽ-ഷിഫ ഹോസ്പിറ്റലിന് ചുറ്റും സൈനിക ഓപ്പറേഷനിൽ ഐഡിഎഫ് സൈനികർ

ഏകദേശം 1,000 പലസ്തീൻ പുരുഷന്മാരെയാണ് തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, വിശാലമായ ആശുപത്രി മുറ്റത്തേക്ക് കൊണ്ടുപോയത്. അവരിൽ ചിലരെ ഇസ്രയേൽ സൈനികർ നഗ്നരാക്കി ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഉണ്ടോയെന്ന് പരിശോധന നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈനികർ ഇപ്പോഴും ആശുപത്രിക്കുള്ളിൽ തന്നെയാണുള്ളത്.

അതേസമയം അൽ ഷിഫ ആശുപത്രിയിൽ നിന്ന് ഹമാസിന്റെ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് കൊണ്ടാണ് ഇസ്രായേൽ ഇക്കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ രാത്രി അൽ ഷിഫയിൽ സൈനികർ എത്തിയതിന് ശേഷം ആശുപത്രി സമുച്ചയത്തിനുള്ളിൽ യാതൊരു വിധത്തിലുള്ള ഏറ്റുമുട്ടലും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മെഡിക്കൽ സ്റ്റാഫുകളുമായോ രോഗികളുമായോ സംഘർഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ശിശു ഭക്ഷണം", "മെഡിക്കൽ സപ്ലൈസ്" എന്ന് പേരെഴുതിയിരിക്കുന്ന പെട്ടികൾ സൈനികർ വഹിക്കുന്നതായി കാണിക്കുന്ന വീഡിയോ ഇസ്രായേലി സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ സൈനികർ സഹായമോ സാധനങ്ങളോ കൊണ്ട് വന്നിട്ടില്ലെന്ന് ആശുപത്രിക്കുള്ളിലെ രോഗികൾ പറഞ്ഞു.

"ഐ‌ഡി‌എഫ് സൈനികർ ഇതിനകം തന്നെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവസാന മണിക്കൂറിൽ, ഹമാസ് ഭീകരർ ഷിഫ ആശുപത്രിയെ ഭീകര ആസ്ഥാനമായി ഉപയോഗിച്ചതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങൾ കണ്ടു," ആശുപത്രിയുടെ ഏത് ഭാഗത്താണ് തിരച്ചിൽ നടത്തുന്നതെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞു.

തെളിവുകൾ പിന്നീട് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.ഇസ്രയേൽ സൈനികർ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അൽ ഷിഫയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തെളിവുകൾ പിന്നീട് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.ഇസ്രയേൽ സൈനികർ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അൽ ഷിഫയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അൽ ഷിഫാ ആശുപത്രിയിൽ നടക്കുന്ന ഇസ്രയേലി റെയ്‌ഡിനെ സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ആഗോള തലത്തിൽ ഉയർന്ന് വരുന്നത്. ആശുപത്രികൾ യുദ്ധഭൂമികൾ അല്ലെന്നും സൈനിക റെയ്‌ഡുകളുടെ റിപ്പോർട്ടുകൾ കണ്ട് ഞെട്ടിപ്പോയെന്നുമാണ് യുഎൻ ഹ്യൂമാനിറ്റേറിയൻ ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് പ്രതികരിച്ചത്.

ഹമാസിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ എന്ന ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ സൈന്യം ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ സൈനിക നടപടികൾ ആരംഭിച്ചത്. ആശുപത്രിക്ക് കീഴിലുള്ള തുരങ്കങ്ങളിൽ ഹമാസ് കമാൻഡ് സെന്റർ നടത്തുന്നതായി ഇസ്രയേൽ ആരോപിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്ന രഹസ്യാന്വേഷണം തങ്ങളുടെ പക്കലുണ്ടെന്ന് യുഎസ് പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം