WORLD

'നെതന്യാഹു ഒരു ദുരന്തം'; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇസ്രയേലികളുടെ പ്രതിഷേധം

ഇസ്രായേലി പതാകകൾ കയ്യിലേന്തി പ്രധാനമന്ത്രിയുടെ വീടിനടുത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു

വെബ് ഡെസ്ക്

ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം. പടിഞ്ഞാറൻ ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാർ ഒത്തു ചേർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തീവ്രമായ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും പലസ്തീനും താൽക്കാലികമായി വെടിനിർത്തി ബന്ദികളെ മോചിപ്പിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് പ്രതിഷേധം.

'നെതന്യാഹു ഇസ്രയേൽ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് സമരക്കാർ ശനിയാഴ്ച വൈകി നെതന്യാഹുവിന്റെ വീടിനടുത്തേക്ക് നീങ്ങിയത്. നെതന്യാഹു ഉടൻ രാജിവെക്കണമെന്നും പ്ലക്കാർഡുകളിലുണ്ട്. ഇസ്രയേലി പതാകകൾ കയ്യിലേന്തി പ്രധാനമന്ത്രിയുടെ വീടിനടുത്തേക്ക് നീങ്ങിയ പ്രതിഷേധക്കാരെ ഒരു നിശ്ചിത സ്ഥലത്ത് വച്ച് പോലീസ് തടഞ്ഞു.

തടവുകാരെ വിട്ടയക്കുന്ന ഈ സമയത്ത് തന്നെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ കൈവശമുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡ്രോൺ ആക്രമണത്തിൽ ഒരു പലസ്തീനി മരിച്ചതായുള്ള വാർത്ത പുറത്തു വരുന്നു.

ഇത് കൂടാതെ പലസ്തീൻ റെഡ് ക്രെസെന്റ് പുറത്ത് വിടുന്ന വിവരങ്ങൾ പ്രകാരം യാത്മ ഗ്രാമത്തിൽ മറ്റൊരു പലസ്തീനിയും മരിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി മാത്രമായി ആറോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ. ഒക്ടോബർ ഏഴ് മുതൽ ഇസ്രയേലി സൈന്ന്യം 229 പലസ്തീനികളെ വധിച്ചു. അതിൽ 52 പേർ കുട്ടികളാണ്. മൂവായിരത്തിലധികം പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

അതേസമയം ഓസ്‌ട്രേലിയയിലെ മെൽബണിൽ പലസ്തീൻ അനുകൂല റാലികൾ നടക്കുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. റാലി ഉദ്‌ഘാടനം ചെയ്തത് ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ ത്രോപ്പാണ്. "നിങ്ങളുടെ കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടുവെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ വേദനയിൽ ഞങ്ങളും പങ്കാളികളാക്കുന്നു ." ലിഡിയ ത്രോപ്പ് പ്രതിഷേധ പരിപാടിയിൽ പറഞ്ഞു.

ആറു പേരുടെ കൊലപാതകത്തിന് ശേഷവും വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ പരിശോധനകൾ തുടരുകയാണ്. ഗാസയിൽ തടവിലുള്ള 50 സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകുന്നതിനു പകരമായി 150 പലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാം എന്ന ഉടമ്പടിയുടെ പുറത്തതാണ് ഇപ്പോൾ തടവുകാർ മോചിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ 39 പേരാണ് ഇപ്പോൾ സ്വതന്ത്രരാക്കപ്പെട്ടത്. ഇനിയും ആളുകളെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ