WORLD

നൂറ്റാണ്ടിന്റെ അനുഭവ പാഠം, ഭൂകമ്പങ്ങളില്‍ പതറാത്ത ജപ്പാന്‍

സുനാമിയും ഭൂകമ്പവുമുണ്ടാക്കിയ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫുകുഷിമ ആണവ നിലയത്തിലുണ്ടായ അപകടം.

വെബ് ഡെസ്ക്

ജപ്പാന്റെ ഈ പുതുവര്‍ഷം ആരംഭിച്ചത് ഭൂകമ്പത്തിലൂടെയാണ്. ജനുവരി ഒന്നിനുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ മുപ്പത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യ സംഭവമൊന്നുമല്ല. ഭൂകമ്പത്തോടാപ്പം ജീവിക്കാന്‍ പഠിച്ച ജനതയാണ് ജപ്പാന്‍കാര്‍. കാരണം ജപ്പാന്റെ ചരിത്രത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി കടന്നുപോയ ഭൂകമ്പങ്ങള്‍ നിരവധിയാണ്. അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന രാജ്യമാണെന്ന പ്രത്യേകത ജപ്പാനുണ്ട്.

കഴിഞ്ഞ ദിവസത്തെ ഭൂകമ്പം ഓര്‍മിപ്പിക്കുന്നത് ജപ്പാന്റെ ശ്രദ്ധേയമായ വിജയത്തിന്റെ കഥ കൂടിയാണ്

സുനാമിയും ഭൂകമ്പവുമുണ്ടാക്കിയ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫുകുഷിമ ആണവ നിലയിത്തിലുണ്ടായ അപകടം. ഫുകുഷിമ ആണവ നിലയത്തെ ഭൂകമ്പം ബാധിച്ചിട്ട് 13 വര്‍ഷം തികയുന്ന വേളയിലാണ് ഇപ്പോള്‍ അടുത്ത ഭൂകമ്പമുണ്ടായിരിക്കുന്നത്. ജപ്പാനിലെ വലിയ ഭൂകമ്പം തന്നെയായിരുന്നു 2011 മാര്‍ച്ച് 11ന് സംഭവിച്ചത്. അതിനുമുന്‍പ് ആരും അനുഭവിക്കാത്ത തരത്തിലുള്ള ഭൂമികുലുക്കമായിരുന്നു രണ്ട് മിനിറ്റ് നേരം ജപ്പാനിലുണ്ടായത്.

പക്ഷേ അതിലും ഭീകര സാഹചര്യമായിരുന്നു പിന്നീടുണ്ടായത്. 40 മിനിറ്റിനുള്ളില്‍ ആദ്യത്തെ സുനാമി കരഭിത്തികള്‍ തകര്‍ത്ത്, വടക്ക് കിഴക്കന്‍ തീരത്ത് 100 കിലോമീറ്റര്‍ ഗ്രാമങ്ങളും നഗരങ്ങളും തുടച്ചുനീക്കികൊണ്ട് ജപ്പാനെ ഭയത്തിലാക്കുകയായിരുന്നു. സെന്തായ് നഗരത്തിലെ ഭീകരത ഹെലികോപ്റ്റര്‍ ദൃശ്യങ്ങള്‍ മുഖേന മാധ്യമങ്ങളും പുറത്തുവിട്ടു.

പിന്നീടുള്ള ദിവസങ്ങളില്‍ ആണവനിലയത്തിന്റെ വാര്‍ത്തകളായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. സുനാമിയുടെ ആഘാതത്തില്‍ ഫുകുഷിമ ഉരുകാന്‍ തുടങ്ങിയിരുന്നു. സമീപത്തുള്ള ആയിരക്കണക്കിനാളുകളോട് വീടുവിട്ടിറങ്ങാന്‍ നിര്‍ദേശം നല്‍കേണ്ടിവന്നു. ടോക്യോ പോലും അന്ന് സുരക്ഷിതമായിരുന്നില്ല.

കഴിഞ്ഞ ദിവസത്തെ ഭൂകമ്പം ഓര്‍മിപ്പിക്കുന്നത് ഫുകുഷിമയെയാണെങ്കിലും ജപ്പാന്റെ ശ്രദ്ധേയമായ വിജയത്തിന്റെ കഥ കൂടി ഇവിടെ ഓര്‍മിക്കപ്പെടുന്നുണ്ട്. ജപ്പാന്‍ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തുന്നത് മാഗ്നിറ്റ്യൂഡിലല്ല. എത്ര വട്ടം ഭൂമി കുലുക്കമുണ്ടായെന്നതിനെ ആസ്പദമാക്കിയാണ്. ഈ സ്‌കെയില്‍ ഒന്നു മുതല്‍ ഏഴ് വരെ നില്‍ക്കും. തിങ്കളാഴ്ച ഇഷികാവയിലുണ്ടായ ഭൂമികുലുക്കത്തിന്റെ സ്‌കെയില്‍ ഏഴാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നലത്തെ സംഭവത്തില്‍ റോഡുകളും പാലങ്ങളും തകരുകയും വ്യാപകമായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും കെട്ടിടകള്‍ക്ക് വ്യാപകമായ നാശം സംഭവിച്ചിട്ടില്ല. ജപ്പാനിലെ വലിയ നഗരമായ ടൊയാമയിലും കനസാവയിലും ജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.

ഒരു നൂറ്റാണ്ട് മുമ്പ്, 1923ല്‍ ടോക്യോയില്‍ വലിയ ഭൂകമ്പമുണ്ടായപ്പോള്‍ ആരംഭിച്ച എഞ്ചിനീയറിങ് പ്രവൃത്തികളാണ് ജപ്പാനില്‍ നേരത്തെ പറഞ്ഞ വിജയത്തിന്റെ കഥ. ഗ്രേറ്റ് കാന്റോ ഭൂകമ്പം എന്നറിയപ്പെടുന്ന ഈ ഭൂകമ്പം നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ നിരപ്പാക്കുന്നതിന് കാരണമായി. യൂറോപ്യന്‍ ലൈനുകളില്‍ നിര്‍മിച്ച ഇഷ്ടിക കെട്ടിടങ്ങള്‍ അന്ന് തകര്‍ന്ന് വീണു. ഇതിന്റെ അനന്തര ഫലങ്ങള്‍ ജപ്പാനിലെ ആദ്യത്തെ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കെട്ടിട നിര്‍മാണത്തിലേക്ക് നയിച്ചു. അന്നുമുതല്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങി. തടികൊണ്ടുള്ള കെട്ടിടമാണെങ്കില്‍ കട്ടിയുള്ള ബീമുകളുണ്ടാക്കി നിര്‍മിക്കാന്‍ തുടങ്ങി.

അതിനുശേഷം രാജ്യത്തുണ്ടാകുന്ന ഓരോ ഭൂകമ്പങ്ങളിലും ആഘാതങ്ങള്‍ പഠിക്കുകയും അപ്‌ഡേഷനുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് 1981ലെ ഭൂകമ്പത്തിലാണ് ഇതിന്റെ കുതിച്ചു ചാട്ടം സംഭവിച്ചത്. 1995ലെ ഭൂകമ്പത്തിലെ കോബ് ഭൂകമ്പത്തിലും കൂടുതല്‍ പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചു. 2011ല്‍ 9.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയപ്പോഴും കുലുക്കം 5ലെത്തിയതെന്നാണ് ഇതിലെ മറ്റൊരു വിജയം. 1923ലെ സമാനമായ ഭൂകമ്പമായിരുന്നു അന്ന് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. 1923ല്‍ നഗരം തുടച്ചുനീക്കപ്പെടുകയും 1,40,000 പേര്‍ കൊല്ലപ്പെടുകയും ചെയ്ത അതേ അളവിലുള്ള ഭൂകമ്പം. എന്നാല്‍ 2011ല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ആടിഉലയുകയം ജനലുകള്‍ തകരുകയും ചെയ്തെങ്കിലും വലിയ കെട്ടിടങ്ങളൊന്നും തകര്‍ന്നിരുന്നില്ല.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി