WORLD

ഷി ജിന്‍പിങ്ങിനെ 'സ്വേച്ഛാധിപതി' എന്ന് മുദ്രകുത്തി ബൈഡന്‍, ചാരബലൂണ്‍ ചൈനക്ക് വലിയ നാണക്കേടുണ്ടാക്കി

യുഎസ് അതിര്‍ത്തിയിലെത്തിയ ചൈനീസ് ചാരബലൂണ്‍ തന്റെ സൈന്യം വെടിവെച്ച് വീഴ്ത്തിയപ്പോള്‍ ഷി ജിന്‍പിങ് ലജ്ജിച്ചുപോയെന്ന് ബൈഡന്‍ പറഞ്ഞു

വെബ് ഡെസ്ക്

അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബെയ്ജിങ്ങില്‍ എത്തിയതിന് തൊട്ടു പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വോച്ഛാധിപതിയാണെന്ന് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂണിനെ അമേരിക്കന്‍ സൈന്യം വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കാൻ സാധ്യതയുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. യുഎസ് അതിര്‍ത്തിയിലെത്തിയ ചൈനീസ് ചാരബലൂണ്‍ തന്റെ സൈന്യം വെടിവെച്ച് വീഴ്ത്തിയപ്പോള്‍ ഷി ജിന്‍പിങ് ലജ്ജിച്ചുപോയി എന്നാണ് ബൈഡന്‍ പറഞ്ഞത്.

''കാറിലെ രണ്ട് പെട്ടി ചാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ഞാന്‍ ആ ബലൂണ്‍ വെടിവച്ചിട്ടപ്പോള്‍ അതെവിടെയാണ് ഉള്ളതെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല. ഇത് സ്വോച്ഛാധിപതികള്‍ക്ക് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് അറിയില്ല. അതിന് പോകാൻ ഉദ്ദേശിച്ചിടത്തേക്ക് പോകാൻ കഴിഞ്ഞില്ല,കാരണം ഞാന്‍ അത് പരാജയപ്പെടുത്തി,'' കാലിഫോര്‍ണിയയില്‍ നടന്ന ധനസമാഹരണ ചടങ്ങില്‍ വച്ച് ബൈഡന്‍ പറഞ്ഞു.

തിങ്കളാഴ്ച ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയ ഷി ജിപിങ് ബൈഡന്റെ അഭിപ്രായങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. പക്ഷെ, ബലൂണ്‍ സംഭവത്തിന് ശേഷമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുസ്ഥിരമായ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ഇത് അപകടത്തിലാക്കാം. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള കടുത്ത മത്സരത്തിൽ അയവ് വരുത്താമെന്ന് ബ്ലിങ്കനും ഷിയും യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ അത് സംഘര്‍ഷത്തിലേക്ക് നീങ്ങില്ല. പക്ഷെ ബൈഡന്റെ പരാമര്‍ശം സാഹചര്യത്തെ പ്രതികൂലമായി ബാധിക്കാം.

എന്നാല്‍ വരും ആഴ്ചകളില്‍ യുഎസ് ഉദ്യോഗസ്ഥരുടെ കൂടുതല്‍ സന്ദര്‍ശനങ്ങളോടെ നയതന്ത്ര ഇടപെടല്‍ തുടരാന്‍ ചൈന സമ്മതിച്ചിരുന്നു. യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറി ഉടന്‍ ചൈനയിലേക്ക് പോയേക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ പാതയിലാണെന്ന് താന്‍ കരുതുന്നതായും ബ്ലിങ്കന്റെ യാത്രയില്‍ പുരോഗതി ഉണ്ടായതായും ബൈഡന്‍ തിങ്കളാഴ്ച സൂചിപ്പിച്ചു.

,ഈ ആഴ്ച അവസാനം ബൈഡൻ നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ചൈന വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ