WORLD

രാജ്യത്തെയും പാർട്ടിയെയും ഒന്നിപ്പിക്കാനായി നേതൃത്വം പുതുതലമുറയ്ക്ക് കൈമാറുന്നു; തിരഞ്ഞെടുപ്പ് പിന്മാറ്റത്തിൽ വിശദീകരണവുമായി ബൈഡൻ

കമല ഹാരിസ് ശക്തയും പ്രാപ്തയുമായ സ്ഥാനാർഥിയെന്ന് ബൈഡൻ

വെബ് ഡെസ്ക്

രാജ്യത്തെ ഒന്നിപ്പിക്കാനായി പുതിയ തലമുറയ്ക്കു നേതൃത്വം കൈമാറുകയാണെന്ന് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡന്റെ പരാമർശം. നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽനിന്ന് താൻ പിന്മാറിയതിൻ്റെ കാരണം വിശദീകരിച്ചുകൊണ്ടാണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൻ്റെ ഓവൽ ഓഫീസിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. അമേരിക്ക സുപ്രധാന വഴിത്തിരിവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"അമേരിക്ക സുപ്രധാന വഴിത്തിരിവിലാണ്. പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമാണിത്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണ്," ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോവിഡ് ഭേദപ്പെട്ട് ബൈഡൻ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്നും പ്രസംഗത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. "ഞാൻ ഈ ഓഫിസിനെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ രാജ്യത്തെ കൂടുതൽ സ്നേഹിക്കുന്നു. നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുന്നത് എൻ്റെ ജീവിതത്തിലെ ബഹുമതിയാണ്. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നത്, അത് ഏത് പദവിയേക്കാളും പ്രധാനമാണ്," അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒന്നിക്കേണ്ടതുണ്ട്. ഈ നിർണായക ശ്രമത്തിൽ എൻ്റെ പാർട്ടിയെ ഒന്നിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് വ്യക്തമായി. പ്രസിഡൻ്റ് എന്ന നിലയിലുള്ള എൻ്റെ റെക്കോർഡ്, ലോകത്തിന് മുന്നിലെ എന്റെ നേതൃത്വം, ഒപ്പം അമേരിക്കയുടെ ഭാവിയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് ഇതെല്ലാം എന്നെ രണ്ടാമതൊരു അവസരത്തിന് അർഹനാക്കുന്നു. പക്ഷേ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ യാതൊന്നും തടസമാകില്ല. അമേരിക്കൻ ജനതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ ഞാൻ ശക്തി നേടുകയും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു, " ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിനെ നേരിടാൻ കമല ഹാരിസ് ശക്തയും പ്രാപ്തിയുമായ സ്ഥാനാർത്ഥിയാണെന്ന് ബൈഡൻ പ്രസംഗത്തിൽ സൂചിപ്പിച്ചു. "കമല അനുഭവ പരിചയം ഉള്ളയാളാണ്. ശക്തയാണ്. കഴിവുള്ളവളാണ്. എനിക്ക് അവിശ്വസനീയമായ പങ്കാളിയും നമ്മുടെ രാജ്യത്തിൻ്റെ നേതാവുമായിരുന്നു. ഇനി കമലയെ തിരഞ്ഞെടുക്കേണ്ടത് അമേരിക്കൻ ജനതയാണ്," അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനുശേഷം കുടുംബത്തെ ആലിംഗനം ചെയ്യുന്ന ബൈഡൻ

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ബൈഡൻ പാർട്ടിയിൽനിന്ന് തന്നെയുള്ള ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം അവശേഷിക്കെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയത്. ബൈഡൻ പിന്മാറണമെന്ന് ബാരാക് ഒബാമ, നാൻസി പെലോസി തുടങ്ങിയ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ഫണ്ട് ദാതാക്കളും ഇടഞ്ഞായിരുന്നു നിന്നിരുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം