ജോ ബൈഡന്‍ 
WORLD

ചാര ബലൂണ്‍: ചൈനയുമായി സംഘർഷത്തിനല്ല ശ്രമമെന്ന് ജോ ബൈഡന്‍

വെബ് ഡെസ്ക്

ചൈനീസ് ചാരബലൂണിൻ്റെ പേരിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ചൈനയുമായൊരു സംഘർഷത്തിന് താത്പര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ബലൂൺ വെടിവച്ചിട്ടതിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം.

അമേരിക്കന്‍ നാവികസേന ചാരബലൂണ്‍ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നു

ബലൂണിന്റെ അവശിഷ്ടം തിരികെ വേണമെന്ന് ചൈനയും നല്‍കാനാവില്ലെന്ന് അമേരിക്കയും നിലപാടെടുത്തതോടെയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായത്. ചൈന നടത്തിയത് ചാര പ്രവർത്തിയാണോയെന്ന് സ്ഥിരീകരിക്കേണ്ടതിനാൽ അവശിഷ്ടങ്ങൾ വിട്ടു നൽകാനാകില്ലെന്ന നിലപാടിലാണ് അമേരിക്ക. വെടിവച്ചിട്ട ബലൂണിനകത്തുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കാനാണ് യുഎസ് നാവികസേനയുടെ ശ്രമം.

വിമാനങ്ങളേക്കാള്‍ ഉയരത്തിലാണ് ബലൂൺ സഞ്ചരിച്ചതെന്നും തന്ത്രപ്രധാനമായ സൈനിക മേഖലയ്ക്ക് മുകളിൽ ഇത് കടന്നുവെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ബലൂൺ കാലാവസ്ഥാ ഗവേഷണം നടത്തുക മാത്രമായിരുന്നുവെന്നാണ് ചൈന അവകാശപ്പെട്ടത്. ചൈനയുമായുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ ബീജിംഗുമായുള്ള ബന്ധത്തിന് കോട്ടമുണ്ടാക്കില്ലെന്നാണ് ജോ ബൈഡന്റെ നിലപാട്.

ബലൂണിന്റെ അവശിഷ്ടം തിരികെ വേണമെന്ന് ചൈനയും നല്‍കാനാവില്ലെന്ന് അമേരിക്കയും നിലപാടെടുത്തതോടെയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായത്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബീജിംഗ് സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയുടെ ആകാശത്ത് ചാര ബലൂൺ കണ്ടെത്തിയത്. ഇത് ചൈനയുടെ ചാര ബലൂണാണെന്ന് പെന്റഗൺ ഉറപ്പിച്ചതിനെ തുടർന്ന് ബ്ലിങ്കൻ യാത്ര മാറ്റിവെക്കുകയായിരുന്നു.

ചാരബലൂണുമായി ബന്ധപ്പെട്ട് പ്രതിരോധതല ചര്‍ച്ചയ്ക്കുള്ള അമേരിക്കയുടെ ക്ഷണം ചൈന തള്ളി. പിന്നാലെ അമേരിക്കയുടെ പരമാധികാരത്തിന് ഭീഷണിയാണെങ്കില്‍ ചൈനയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടിക്കില്ലെന്നറിയിച്ച് ബൈഡനും രംഗത്തെത്തി. ചൈനീസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താനുള്ള മൂന്ന് തവണ പരാജയപ്പെട്ടെന്ന് യുഎസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏഴ് മൈല്‍ ദൂരത്താണ് വ്യാപിച്ച് കിടക്കുന്നത്. രണ്ട് നാവിക കപ്പലുകളും ക്രെയിനും ഉള്‍പ്പെടെ ഉപയോഗിച്ച് പൂര്‍ണമായും അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനാണ് അമേരിക്കന്‍ നാവികസേനയുടെ ശ്രമം. അവശിഷ്ടങ്ങളില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള പൊട്ടിത്തെറിയുണ്ടാകുമോ എന്നും യുഎസ് ഭയക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് യുഎസ് ആകാശത്ത് കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ അമേരിക്കൻ സൈന്യം വെടിവച്ച് വീഴ്ത്തിയത്. പോര്‍ വിമാനങ്ങളെ ഉപയോഗിച്ചാണ് ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ കരോലിന തീരത്തിന് സമീപം വച്ച് തകര്‍ത്തത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും