ജോ ബൈഡന്‍ 
WORLD

ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ ഭയമെന്ന് ജോ ബൈഡന്‍; സാമ്പത്തികപ്രയാസങ്ങള്‍ക്ക് കാരണം 'സിനോഫോബിയ'

കുടിയേറ്റക്കാര്‍ അമേരിക്കന്‍ സാമ്പത്തികരംഗത്തെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു

വെബ് ഡെസ്ക്

ഇന്ത്യയിലെയും ചൈനയിലെയും റഷ്യയിലെയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് മറ്റു രാജ്യക്കാരോടുള്ള ഭയമാണെന്ന് (സിനോഫോബിയ) അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍. കുടിയേറ്റക്കാര്‍ അമേരിക്കന്‍ സാമ്പത്തികരംഗത്തെ കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

''എന്തുകൊണ്ടാണ് ചൈനയും ഇന്ത്യയും റഷ്യയും ജപ്പാനും സാമ്പത്തിക രംഗത്ത് ഇത്ര മോശമാകുന്നത്? കാരണം അവര്‍ ഇതര രാജ്യക്കാരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്ക് കുടിയേറ്റക്കാരെ ഇഷ്ടമല്ല. എന്നാൽ കുടിയേറ്റക്കാരാണ് അമേരിക്കയെ ശക്തമാക്കുന്നത്,''ബൈഡന്‍ അവകാശപ്പെട്ടു.

വാഷിങ്ടണില്‍ ഏഷ്യന്‍ അമേരിക്കന്‍, നേറ്റീവ് ഹവായിയന്‍, പസഫിക് ഐലന്റ് ഹെറിറ്റേജ് മാസത്തിന് തുടക്കം കുറിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വേദിയില്‍ വച്ചുതന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ബൈഡന്റെ ധനസമാഹരണ പരിപാടിക്കും തുടക്കം കുറിച്ചത്. ''നമ്മുടെ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ ഒരു കാരണം നിങ്ങള്‍ കൂടിയാണ്. കാരണം, ഞങ്ങള്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു,'' ബൈഡന്‍ കുടിയേറ്റക്കാരോട് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുടിയേറ്റ നയം ചൂടുള്ള വിഷയമാണ്. കുടിയേറ്റവിരുദ്ധ സമീപനം സ്വീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെതിരെ ബൈഡന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അമേരിക്കയുടെ കുടിയേറ്റ നയം പൂര്‍ണായി മാറ്റുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.

അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റം പൂര്‍ണമായി തടയുമെന്നും നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുമെന്നും ട്രംപ് പറയുന്നു. രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കുടിയേറ്റക്കാരാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

അതേസമയം, കുടിയേറ്റക്കാരുടെ കാര്യത്തില്‍ മാനുഷിക സമീപനം വേണമെന്ന നിലപാടാണ് ബൈഡനുള്ളത്. ട്രംപിന്റെ കാലത്തെ കുടിയേറ്റ നയങ്ങളില്‍ ബൈഡന്‍ ഇളവുകള്‍ വരുത്തുകയും അനധികൃത കുടിയേറ്റക്കാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള നയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, തൊഴിലില്ലായ്മയുടെയും കുടിയേറ്റത്തിന്റെയും പേരില്‍ ബൈഡന്‍ വോട്ടര്‍മാരില്‍നിന്ന് വിമര്‍ശനം നേരിടുന്നുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബൈഡന്‍ പ്രസിഡന്റ് ആയിരിക്കുന്ന സമയത്ത്, രാജ്യത്തെ ജീവിതച്ചെലവ് വര്‍ധിക്കുകയും കുടിയേറ്റ നയം പ്രതികൂലമായി ബാധിക്കുകയും ചെയ്‌തെന്ന് യുഎസിലെ പ്രായപൂര്‍ത്തിയായവരില്‍ പകുതി പേരും വിശ്വസിക്കുന്നുവെന്ന് എപി-എന്‍ഒആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ