ജോ ബൈഡന്‍ 
WORLD

'ട്രംപിനെ വീഴ്ത്താന്‍ മികച്ചവന്‍ ഞാന്‍ തന്നെ'; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ മാറില്‍ക്കണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ അഭിപ്രായം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബൈഡന്റെ പുതിയ പ്രതികരണം

വെബ് ഡെസ്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാനില്ലെന്ന് വ്യക്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് എഴുതിയ കത്തിലാണ് ബൈഡന്‍ നിലപാട് വ്യക്തമാക്കുന്നത്. ''ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്നും പിന്‍മാറാതെ തുടരാന്‍ ഞാന്‍ പ്രതിജ്ഞാബന്ധനാണ്. ഈ പോരാട്ടം തുടരും. ഡോണള്‍ഡ് ട്രംപിനെ തോല്‍പിക്കും. അതിനായി നമുക്ക് ഒന്നിച്ച് നില്‍ക്കാം.'' എന്നാണ് ബൈഡന്റ് കത്തിന്റെ ഉള്ളടകം. കത്ത് സോഷ്യല്‍ മീഡിയയിലും യുഎസ് പ്രസിഡന്റ് പങ്കുവച്ചിട്ടുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ മാറില്‍ക്കണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ അഭിപ്രായം ശക്തമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബൈഡന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ബൈഡന്‍ പിന്‍മാറണമെന്ന് ജനപ്രതിനിധികളായ ജെറി നാഡ്ലര്‍ , ആദം സ്മിത്ത് , മാര്‍ക്ക് ടകാനോ, ജോ മോറെല്ലെ തുടങ്ങിയവര്‍ പരസ്യമായി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബൈഡന്റെ പ്രചാരണം ഗുണകരമാകില്ലെന്ന വിലയിരുത്തലാണ് മുതിര്‍ന്ന ഡെമോക്രാറ്റ് അംഗങ്ങളെ പ്രസിഡന്റിന് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിന്റെ ഭാഗമായി ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ബൈഡനെതിരെ വിമര്‍ശനം ഉയര്‍ന്നതെന്ന് ബിബിസി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപുമായി തമ്മില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിലെ ബൈഡന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥിമാറ്റം സംബന്ധിച്ച് ആവശ്യങ്ങള്‍ സജീവമായത്. ഇതിനെ സാധൂകരിക്കുന്ന നിലയില്‍ ചില സര്‍വേകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനെതിരെ ബൈഡനെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് കഴിയുമെന്നാണ് ചില സര്‍വേകള്‍ സൂചന.

അതേസമയം, നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാണ്. ഇടയ്ക്ക് കാലിടറി വീഴുന്നതും സ്ഥിരമായി നാക്കുപിഴകളും സംഭവിക്കുന്ന ബൈഡന് പാര്‍ക്കിന്‍സണ്‍ രോഗമാണെന്ന നിലയിലാണ് ചര്‍ച്ചകള്‍. പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ദ്ധന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനുവരി 17ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. കെവിന്‍ കാന്നാര്‍ഡ് വൈറ്റ് ഹൗസിലെത്തിയിരുന്നു എന്നും ബൈഡന്റെ പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒ.കോണറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കെവിന്‍ കാന്നാര്‍ഡ് എത്തിയത് വൈറ്റ് ഹൗസിലെ സന്ദര്‍ശക രേഖകളിലുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ബൈഡന് പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് വൈറ്റ് ഹൗസ് ആരോഗ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ