WORLD

ബേബി പൗഡര്‍ ഉപയോഗിച്ച യുവാവിന് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 1.88 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

കുട്ടിക്കാലം മുതല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിന്റെ ഫലമായി ശ്വാസകോശത്തെ ബാധിക്കുന്ന മെസെതെലിയോമ കാൻസർ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്

വെബ് ഡെസ്ക്

യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ജോൺസൺ ആൻഡ് ജോൺസണിന് വീണ്ടും തിരിച്ചടി. ബേബി പൗഡര്‍ ഉപയോഗിച്ച് കാൻസർ ബാധിതനായെന്ന യുവാവിന്റെ പരാതിയിൽ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 1.88 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കാലിഫോര്‍ണിയ സ്വദേശിയായ എമോറി ഹെര്‍ണാണ്ടസ് വലാഡെസ് നൽകിയ പരാതിയിലാണ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ്.

കുട്ടിക്കാലം മുതല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിന്റെ ഫലമായി ശ്വാസകോശത്തെ ബാധിക്കുന്ന മെസെതെലിയോമ കാൻസർ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. പൗഡറിലെ ആസ്ബറ്റോസിന്റെ സാന്നിധ്യമാണ് രോഗകാരണമെന്ന് യുവാവ് ചൂണ്ടിക്കാട്ടി. മെഡിക്കൽ രേഖകൾ പരിശോധിച്ച കാലിഫോർണിയ സ്റ്റേറ്റ് കോടതി ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ടത്.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനി അറിയിച്ചു. ആസ്ബറ്റോസ് മൂലമുണ്ടാകുന്ന മെസോതെലിയോമ എന്ന ക്യാന്‍സര്‍ തന്നെ പിടികൂടിയതായി പരാതിക്കാരന്‍ അറിയിച്ചു. ''ജോണ്‍സണ്‍സ് ബേബി പൗഡര്‍ സുരക്ഷിതമാണ്, അതില്‍ ആസ്ബറ്റോസ് അടങ്ങയിട്ടില്ലെന്നും കാന്‍സറിന് കാരണമാകുന്നില്ലെന്നും വിവിധ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞതാണ്'' - കമ്പനി കോടതിയിൽ അറിയിച്ചു.

ആസ്ബറ്റോസിന്റെ ദൂഷ്യഫലങ്ങള്‍ മറച്ചുവച്ച് കമ്പനി പതിറ്റാണ്ടുകളായി ആളുകളെ കബളിപ്പിക്കുകയാണെന്ന് ഹെര്‍ണാണ്ടസിന്റെ അഭിഭാഷകന്‍ കോടതിയില്‍

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കെതിരെ സമാനമായ നിരവധി കേസുകളാണ് കോടതിയിലുള്ളത്. ഒരുകാലത്ത് ബേബി പ്രൊഡക്ടുകളുടെ വ്യാപാര രംഗത്ത് സര്‍വാധിപത്യം പുലര്‍ത്തിയ കമ്പനിയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. കുട്ടികൾക്കുള്ള ഉത്പന്നങ്ങളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 മേയില്‍ ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികളാണ് കമ്പനിക്കെതിരെ ഉയര്‍ന്നുവന്നത്. പല രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വന്നു. ബേബി പൗഡർ ഉപയോഗിച്ചതിനെത്തുടർന്ന് കാൻസർ ബാധിച്ചവർക്ക് നഷ്ടപരിഹാരം നല്‍കാൻ 890 കോടി ഡോളർ കമ്പനി മാറ്റിവച്ചതായി നേരത്തെ അറിയിച്ചിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍