WORLD

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിന്റെ മകൻ കൊല്ലപ്പെട്ടതായി സൂചന: തട്ടിക്കൊണ്ടുപോയത് അജ്ഞാത സംഘം

കാറിലെത്തിയ ഒരു സംഘം പെഷവാറിൽനിന്നാണ് 27 ന് കമാലുദ്ദീൻ സഈദിനെ തട്ടിക്കൊണ്ടുപോയത്

വെബ് ഡെസ്ക്

ലതീവ്രവാദസംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ സഹസ്ഥാപകൻ ഹാഫിസ് സഈദിന്റെ മകൻ കമാലുദ്ദീൻ സഈദ് കൊല്ലപ്പെട്ടതായി സൂചന. രണ്ട് ദിവസം മുൻപ് കാണാതായ കമാലുദ്ദീനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നത്. കാറിലെത്തിയ ഒരു സംഘം പെഷവാറിൽനിന്ന് 27 ന് കമാലുദ്ദീൻ സഈദിനെ തട്ടിക്കൊണ്ടുപോയത്.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് കമാലുദ്ദീന്റെ വിവരങ്ങളൊന്നും കണ്ടത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ലഷ്‌കർ-ഇ-ത്വ യ്ബ പ്രവർത്തകരുടെ ദുരൂഹകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് കമാലുദ്ദീന്റെ തിരോധാനം. പാകിസ്താൻ പൗരനും മുംബൈ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് കമാലുദീന്റെ പിതാവ് ഹാഫിസ് സയീദ്.

ലഷ്‌കർ പ്രവർത്തകരുടെ തുടർച്ചയായ കൊലപതകങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് സംഘടനയും ഐഎസ്‌ഐയും ഇക്കാര്യങ്ങൾ വീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഘടനയിലെ പ്രമുഖ പുരോഹിതനായ മൗലാന സിയാവുർ റഹ്മാൻ കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. പിന്നാലെ സുരക്ഷാ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ലഷ്കർ പ്രവർത്തകരെയും അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിതകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

പാർക്കിൽ സായാഹ്‌ന സവാരി നടത്തുന്നതിനിടെയാണ് അജ്ഞാതരായ രണ്ട് പേർ മൗലാന സിയാവുർ റഹ്മാന് നേരെ നിരവധി തവണ വെടിയുതിർത്തത്. സെപ്റ്റംബറിൽ മാത്രം നടന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ കൊലപാതകമാണിത്. ഈ കൊലപാതകത്തിന് പിന്നാലെ ലഷ്‌കറിന്റെ രണ്ടാം കമാൻഡറായ കമാലുദ്ദീന്റെ സഹോദരൻ തൽഹയുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഭീകര ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിക്കുന്നത് തൽഹയാണ്. 2019 ൽ ലാഹോറിൽ വച്ച് തൽഹയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽനിന്ന് അദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തൽഹയെ ഹാഫിസ് സഈദിന്റെ പിൻഗാമിയായി ഉയർത്തിയതും ലഷ്കറിന്റെ സാമ്പത്തിക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിയന്ത്രണം വന്നതും ചില ലഷ്‌കർ-ഇ-ത്വയ്ബ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെ സംഘടനക്കുള്ളിൽ ആഭ്യന്തര കലാപം നടന്നതായും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കിംവദന്തി മാത്രമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഐഎസ്‌ഐയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് കമാലുദ്ദീനെ മാറ്റിയിരിക്കാമെന്നാണ് കരുതുന്നതെന്നും ഇന്ത്യയിലെ ഉറവിടങ്ങൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ