WORLD

പ്രായം കുറഞ്ഞ വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി; കാരലൈൻ ലാവിറ്റിനെ നിർദേശിച്ച് ട്രംപ്; പീറ്റ് ഹെഗ്സെത്ത്, മാറ്റ് ഗെയറ്റ്സ് നിയമനങ്ങളിൽ അനിശ്ചിതത്വം

പീറ്റ് ഹെഗ്സെത്തിനും മാറ്റ് ഗെയറ്റ്സിനുമെതിരെ ലൈംഗികാരോപണങ്ങൾ നിലനിൽക്കുന്നത് തിരിച്ചടി

വെബ് ഡെസ്ക്

വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറിയായി 27കാരിയായ കാരലൈൻ ലാവിറ്റിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറിയാകും കാരലൈൻ ലാവിറ്റ്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വിഭാഗം വക്താവായിരുന്നു ലാവിറ്റ്. ആദ്യ ട്രംപ് സർക്കാരിൽ വൈറ്റ് ഹൗസ്‌ പ്രസ് ഓഫീസിൽ പ്രവർത്തിച്ച പരിചയമാണ് ലാവിറ്റിന് മുൻതൂക്കം നൽകിയത്.

'' പദവിയിൽ മികവ് പുലർത്തി വൈറ്റ് ഹൗസ്‌ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കാരലൈന് സാധിക്കുമെന്ന് ഉറപ്പുണ്ട്. മികച്ചരീതിയിൽ ആശയവിനിമയം സാധ്യമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക'' - ട്രംപ് പറഞ്ഞു.

ന്യൂ ഹാംപ്ഷയർ സ്വദേശിയായ ലാവിറ്റ് കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. പഠനകാലത്ത് തന്നെ ഫോക്സ് ന്യൂസിൽ പരിശീലനം നേടിയിരുന്നു. 2019ൽ ബിരുദം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു അവർ ആദ്യ ട്രംപ് സർക്കാരിൽ പ്രവർത്തിച്ചത്. കോൺഗ്രസിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

അതിനിടെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് കണ്ടെത്തിയ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്സെത്തിന്റെയും അറ്റോർണി ജനറൽ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന മാറ്റ് ഗെയറ്റ്സിന്റേയും നിയമനത്തിൽ അന്തിമ തീരുമാനമായില്ല. ഇരുവർക്കുമെതിരെ ലൈംഗികാരോപണങ്ങൾ നിലനിൽക്കുന്നത് ട്രംപിന് വെല്ലുവിളിയാണ്.

പീറ്റ് ഹെഗ്സെത്തിന്റെ പരിചയക്കുറവ് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗികാതിക്രമ ആരോപണങ്ങളുടെ കഥകളും പുറത്തുവരുന്നത്. 2017ലുണ്ടായ കേസിന്റെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. മാറ്റ് ഗെയറ്റ്സിനെതിരെ നീതിന്യായ വകുപ്പ് രണ്ട് വർഷം അന്വേഷണം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതുൾപ്പെടെയുള്ള കേസുകളാണിവ. ഇത്തരത്തിൽ കേസുകൾ നേരിട്ടയാളെ തന്നെ അറ്റോർണി ജനറലാക്കുന്നതിൽ റിപ്പബ്ലിക്കന്മാർക്കിടയിൽ തന്നെ അതൃപ്തിയുണ്ട്.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്