WORLD

വൈദ്യശാസ്ത്ര നൊബേല്‍ കാതലിൻ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

ഭൗതികശാസ്ത്രത്തിനുള്ള പുരസ്‍കാരം നാളെയും രസതന്ത്ര മേഖലയിലെ പുരസ്‍കാരം ബുധനാഴ്‌ചയും പ്രഖ്യാപിക്കും

വെബ് ഡെസ്ക്

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റായ കാതലിൻ കാരിക്കോയ്ക്കും അമേരിക്കൻ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്‌തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കര ണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്കാരത്തിന് അർഹമാക്കിയത്.

കാൻസർ വാക്സിനായും തെറാപ്യൂട്ടിക് പ്രോട്ടീൻ ഡെലിവറി, പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖങ്ങൾ എന്നിവയ്ക്കും എംആർഎൻഎ സാങ്കേതിക വിദ്യ ഭാവിയിൽ ഉപകാരപ്പെടും.

സാഹിത്യം, സമാധാനം ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‍കാരം നാളെയും രസതന്ത്ര മേഖലയിലെ പുരസ്‍കാരം ബുധനാഴ്‌ചയും പ്രഖ്യാപിക്കും.

സാഹിത്യത്തിനുള്ള പുരസ്കാരജേതാവ് ആരാണെന്നത് അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒൻപതിനും പ്രഖ്യാപിക്കും.

1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ൽ ഏർപ്പെടുത്തിയ പുരസ്കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണംപൂശിയ ഫലകവും 11 മില്യൺ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്കാരത്തുക. കഴിഞ്ഞവർഷം 10 മില്യൺ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

സ്വീഡിഷ് ശാസ്ത്രഞ്ജനായ സ്വാന്റേ പാബോയ്ക്കായിരുന്നു കഴിഞ്ഞ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ആദിമ മനുഷ്യന്റ ജനിതക ഘടനയും പരിണാമ പ്രക്രിയയും പഠന വിഷയമാക്കിയ മനുഷ്യന്റെ പരിണാമ പ്രക്രിയാ പഠനത്തിനായിരുന്നു പുരസ്‌കാരം.

താപനിലയും സ്പർശനവും മനസ്സിലാക്കാനുള്ള ഹ്യൂമൻ റിസപ്റ്ററുകളെക്കുറിച്ചുള്ള കണ്ടെത്തലിനായിരുന്നു യുഎസ് ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്-ആർഡെം പടപൗട്ടിയന് 2021ൽ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.

ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്കാരം.

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം അലെയ്ന്‍ ആസ്പെക്ട് (ഫ്രാന്‍സ്), ജോൺ എഫ് ക്ലൗസർ (യുഎസ്), ആന്റൺ സെയ്‍ലിംഗർ (ഓസ്ട്രിയ) എന്നിവർ പങ്കിടുകയായിരുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ്ങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണങ്ങളാണ് പുരസ്കാരത്തിന് അർഹരാക്കിയത്.

രസതന്ത്രത്തിനുള്ള പുരസ്‌കാരം കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ് എന്നീ ശാസ്ത്രജ്ഞർ പങ്കിടുകയായിരുന്നു. ക്ലിക്ക് കെമിസ്ട്രിയ്ക്കും ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രിയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.

സമാധാനത്തിനുള്ള നോബേൽ പുരസ്കാരം, ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഏൽസ് ബിയാലിയാറ്റ്സ്കി രണ്ട് സംഘടനകൾക്കൊപ്പം പങ്കിടുകയായിരുന്നു. റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോര്‍ സിവിൽ ലിബർട്ടീസ് എന്നിവയായിരുന്നു ഈ സംഘടനകൾ.

സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്കാരം ബെൻ എസ് ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ് എച്ച് ഡിബ്‌വിഗ് എന്നിവരും പങ്കിട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ