WORLD

കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം; ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാനഡ

ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. അതേസമയം കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'കാനഡയിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായ ഭീഷണികള്‍ വളരെ ഗുരുതരമായ സംഭവവികാസമാണ്, വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം കാനഡയുടെ ബാധ്യതയെ വെല്ലുവിളിക്കുന്ന നീക്കങ്ങളാണിത് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഞ്ചാബിലുള്ള നിസാര വിഷയങ്ങളില്‍ പോലും കാനഡയില്‍ നിന്നും വലിയ ശബ്ദങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ കാനഡയില്‍ ഖാലിസ്ഥാനികള്‍ നടത്തുന്ന അക്രമം, കൊള്ളയടിക്കല്‍ , മയക്കുമരുന്ന് ഉപയോഗം എന്നിവില്‍ പൂര്‍ണ നിശബ്ദത പാലിക്കുന്നുവെന്നും' അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയില്‍ നിന്ന് എത്തുന്ന റാക്കറ്റുകള്‍ കാരണം പഞ്ചാബ് ഇന്ന് കുറ്റവാളികളുടെ വിഹാര കേന്ദ്രമായി മാറിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രേഖകള്‍ കാണിക്കുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കൊണ്ടുവന്ന് പഞ്ചാബിലുടനീളം വില്‍ക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് തിരികെ നല്‍കുന്നുവെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

വര്‍ഷങ്ങളായി കനേഡിയന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഖാലിസ്ഥാനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്.

കാനഡയില്‍ പോലും നിരവധി ഖാലിസ്ഥാനികള്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാണ്. പഞ്ചാബില്‍ നിന്നുള്ള ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ കാനഡയില്‍ ഇപ്പോള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യാനുകൂലമായ സിഖ് നേതാവ് റിപുദമന്‍ സിങ് മാലിക് 2022-ല്‍ സറേയില്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഹര്‍ദീപ് സിങ് നിജ്ജാറിന് പങ്കുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കനേഡിയന്‍ ഏജന്‍സികള്‍ കൊലപാതകത്തിന് പിന്നിലെ കണ്ണികളെ തിരിച്ചറിയാനും യഥാര്‍ഥ ഗൂഢാലോചനയുടെ ചുരുളഴിക്കുന്നതിലും ഒരു താത്പര്യവും കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വംശജരല്ലാത്ത രണ്ട് പ്രാദേശിക കുറ്റവാളികളെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തത്.

2016 ന് ശേഷം പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നിജ്ജാറിന്റെയും കൂട്ടാളികളുടെയും പ്രധാന പ്രവൃത്തിയായിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കനേഡിയന്‍ ഏജന്‍സികള്‍ നിജ്ജാറിനും സുഹൃത്തുക്കളായ ഭഗത് സിങ് ബ്രാര്‍, പാരി ദുലൈ, അര്‍ഷ് ദല്ല, ലക്ബീര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചില്ല.

ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അനിയന്ത്രിതമായ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ കാനഡയോട് നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ജൂണില്‍ ഗുരുദ്വാരയിലെ പാര്‍ക്കിങ് ഏരിയയില്‍ നിരോധിത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന റാഡിക്കല്‍ ഗ്രൂപ്പ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം