WORLD

ചാള്‍സ് മൂന്നാമന് കാന്‍സര്‍ സ്ഥിരീകരിച്ചു; പൊതുപരിപാടികള്‍ ഒഴിവാക്കി

പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്

വെബ് ഡെസ്ക്

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പുറത്തുവിട്ടത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണ് എന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അര്‍ബുദം ആണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.

ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75-കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന് സുഖംപ്രാപിക്കാനായി എല്ലാ പ്രാർഥനയും നേരുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് കെയിര്‍ സറ്റാര്‍മര്‍ കുറിച്ചു. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തുന്ന അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം