WORLD

തായ്‌വാനില്‍ ലായ് ചിങ് തെ തന്നെ പ്രസിഡന്റ്; ഡെമോക്രാറ്റിക്ക് പ്രോഗസീവ് പാർട്ടി അധികാരത്തില്‍ തുടരും

പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായ കുമിന്‍താങ്ങിന്റെ (കെഎംടി) ഹു യു ഇഫ് പരാജയപ്പെട്ടു

വെബ് ഡെസ്ക്

തായ്‌വാനില്‍ ഡെമോക്രാറ്റിക്ക് പ്രോഗസീവ് പാർട്ടി അധികാരത്തില്‍ തുടരും. ഭരണമുന്നണിയുടെ ലായ് ചിങ് തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തായ്‌വാന് മേല്‍ ചൈന നടത്തുന്ന അവകാശവാദങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നേതാവാണ് ലായ്.

പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായ കുമിന്‍താങ്ങിന്റെ (കെഎംടി) ഹു യു ഇഫ് പരാജയപ്പെട്ടു. ഇത് മൂന്നാം തവണയാണ് ഡെമോക്രാറ്റിക്ക് പ്രൊഗ്രസീവ് പാർട്ടി അധികാരത്തിലേറുന്നത്. ഹുവിന് പുറമെ മുന്‍ തായ്‌പെയ് മേയർ കൊ വെന്‍ ജെയും മത്സരിച്ചിരിന്നു. 2019ല്‍ സ്ഥാപിതമായ തായ്‌വാന്‍ പീപ്പിള്‍സ് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു കൊ.

ഓരോ വോട്ടും വിലമതിക്കുന്നു. ഇത് കഠിനാധ്വാനം ചെയ്ത നേടിയ ജനാധിപത്യമാണ്, വിജയശേഷം ലായ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് ലായിയെ അപകടകാരിയായ വിഘടനവാദിയെന്നായിരുന്നു ചൈന വിശേഷിപ്പിച്ചത്. ചർച്ചയ്ക്കായുള്ള ലായിയുടെ ശ്രമങ്ങളെ പൂർണമായും നിരാകരിക്കുകയും ചെയ്തിരുന്നു. തായ്‌വാനിലെ സമാധാനം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും താന്‍ പ്രതിജ്ഞബദ്ധനാണെന്ന് ലായ് പ്രഖ്യാപിച്ചിരുന്നു.

ചൈനീസ് ബലൂണുകള്‍ കടലിടുക്ക് മുറിച്ചുകടക്കുന്നതായി കണ്ടെത്തിയെന്ന് ശനിയാഴ്ച രാവിലെ തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം സമാന സംഭവം ഉണ്ടായപ്പോള്‍ വ്യോമയാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ പലരും നടത്തിയ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ