WORLD

പുരുഷ ബാൻഡ്മേറ്റുകൾ പരസ്പരം ചുംബിച്ചു; സംഗീതോത്സവം റദ്ദാക്കി മലേഷ്യ

രാജ്യത്തെ എല്‍ജിബിടി വിരുദ്ധ നിയമങ്ങളെ ശക്തമായി വിമര്‍ശിച്ചാണ് 'ദ 1975' എന്ന ബ്രിട്ടീഷ് ബാൻഡിലെ മുഖ്യ ഗായകൻ മാറ്റി ഹീലി, ബാസ് ഗിറ്റാറിസ്റ്റായ റോസ് മക്ഡൊണാൾഡിനെ വേദിയിൽ ചുംബിച്ചത്

വെബ് ഡെസ്ക്

സംഗീതപരിപാടിക്കിടെ വേദിയില്‍ വെച്ച് ബാന്‍ഡ്‌മേറ്റിനെ മുഖ്യഗായകൻ ചുംബിച്ചതിന് പിന്നാലെ സംഗീതോത്സവം റദ്ദാക്കി മലേഷ്യ. സ്വവർഗ ലൈംഗികതയ്ക്കെതിരെ മലേഷ്യയിൽ നിലനിൽക്കുന്ന ശക്തമായ നിയമത്തിൽ പ്രതിഷേധിച്ചാണ് 'ദ 1975' എന്ന ബ്രിട്ടീഷ് ബാൻഡിലെ മുഖ്യ ഗായകൻ മാറ്റി ഹീലി, ബാസ് ഗിറ്റാറിസ്റ്റായ റോസ് മക്ഡൊണാൾഡിനെ വേദിയിൽ ചുംബിച്ചത്. വാരാന്തത്തിൽ നടക്കുന്ന ദ ഗുഡ് വൈബ്സ് സംഗീതോത്സവം റദ്ദാക്കിയെന്ന് മാത്രമല്ല, ദ 1975 നെ മലേഷ്യയിൽ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

പരിപാടിക്കിടെ പ്രധാന ഗായകനായ മാറ്റി ഹീലി മലേഷ്യയുടെ എല്‍ജിബിടി വിരുദ്ധ നിയമങ്ങളെ ശക്തമായി വിമര്‍ശിക്കുകയും പിന്നാലെ പുരുഷ ബാന്‍ഡ്‌മേറ്റിനെ ചുംബിക്കുകയുമായിരുന്നു

മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരാണ് സംഗീതോത്സവത്തിന്റെ വേദി. മൂന്ന് ദിവസത്തെ സംഗീതോത്സവത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ചയായിരുന്നു വിവാദമായ സംഭവം നടന്നത്. പരിപാടിക്കിടെ പ്രധാന ഗായകനായ മാറ്റി ഹീലി മലേഷ്യയുടെ എല്‍ജിബിടി വിരുദ്ധ നിയമങ്ങളെ ശക്തമായി വിമര്‍ശിക്കുകയും പിന്നാലെ പുരുഷ ബാന്‍ഡ്‌മേറ്റിനെ ചുംബിക്കുകയുമായിരുന്നു. ഇത്തരം നിയമങ്ങളുള്ള നാട്ടിൽ എന്തിനാണ് ഞങ്ങളെ ക്ഷണിച്ചതെന്ന് അറിയില്ല എന്നും പിൻമാറാൻ ആലോചിച്ചിരുന്നുവെന്നും ഹീലി പറർ്ഞിരുന്നു. പിന്നാലെയാണ് അധികൃതര്‍ പരിപാടി നിര്‍ത്തി വച്ചത്.

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ മലേഷ്യയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടവ് ശിക്ഷയ്ക്കും വിധിക്കാറുണ്ട്

രാജ്യത്തെ LGBTQ ആളുകള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വിവേചനം നേരിടാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ മലേഷ്യയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടവ് ശിക്ഷയ്ക്കും വിധിക്കാറുണ്ട്. ഇതിനിടയിലാണ് സ്വവര്‍ഗരതി നിയമവിരുദ്ധങ്ങളെ ബാന്‍ഡ് വിമര്‍ശിക്കുകയും പരിപാടി റദ്ദാക്കുകയും ചെയ്തത്.

മലേഷ്യയുടെ നിയമങ്ങളെ വെല്ലുവിളിക്കുകും അവഹേളിക്കുകയും ചെയ്യുന്ന ഒന്നിനോടും ഒരു തരത്തിലും വിട്ടു വീഴ്ച ചെയ്യില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മന്ത്രി ഫഹ്‌മി ഫാഡ്‌സില്‍ വ്യക്തമാക്കി. 'പരുഷമായ പ്രവൃത്തി' എന്നാണ് സംഭവത്തെ മന്ത്രി വിമര്‍ശിച്ചത്. പിന്നാലെ സംഘാടകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഫെസ്റ്റിവല്‍ 'ഉടന്‍ റദ്ദാക്കാന്‍' അദ്ദേഹം ഉത്തരവിട്ടത്.

എല്‍ജിബിടിക്യു വിരുദ്ധ നിയമങ്ങള്‍ക്കെതിരായ ഹീലിയുടെ സ്‌റ്റേജിലെ പ്രതിഷേധം ഇത് ആദ്യമായല്ല. 2019 ലെ യുഎഇയില്‍ വച്ച് നടന്ന സംഗീത പരിപാടിയില്‍ പുരുഷ ആരാധകനെ ചുംബിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ