WORLD

ഭരണാധികാരികളുടെ പുരാതന ഭവനസമുച്ചയം കണ്ടെടുത്തു; മായൻ നഗരമായ ചിചെൻ ഇറ്റ്‌സയിൽ

എഡി 5-ാം നൂറ്റാണ്ടിലെ ഭരണാധികാരികൾ കുടുംബത്തോടൊപ്പം താമസിച്ച സ്ഥലമാണിത്

വെബ് ഡെസ്ക്

മെക്സിക്കോയിൽ യുകാറ്റൻ ഉപദ്വീപിലെ പ്രശസ്തമായ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്‌സയിൽ പഴയ കാലത്തെ ഭവന സമുച്ചയം പുരാവസ്തു ഗവേഷകർ കണ്ടെടുത്തു. എഡി 5-ാം നൂറ്റാണ്ടിലെ ഭരണാധികാരികൾ കുടുംബത്തോടൊപ്പം താമസിച്ച സ്ഥലമാണിതെന്നാണ് പുരാവസ്തു ഗവേഷകൻ ഫ്രാൻസിസ്കോ പെരസ് റൂയിസ് പറയുന്നത്.

ചിചെൻ വിയ്‌ജോ എന്നറിയപ്പെടുന്ന ഈ പ്രദേശം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ചിചെൻ ഇറ്റ്സയുടെ സന്ദർശക മേഖലയുമായി ഭാവിയിൽ കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നഗരത്തിൽ വസിച്ചിരുന്ന ആളുകളുടെ ജീവിതം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പുതിയതായി കണ്ടെത്തിയ ഈ പ്രദേശത്തിന് കഴിയുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപോളജി ആൻ്റ് ഹിസ്റ്ററിയിലെ ഗവേഷകർ കരുതുന്നത്.

'ഇതുവരെ കണ്ടെത്താൻ കഴിയാത്ത കൂടുതൽ താമസ സ്ഥലങ്ങൾ ഇനിയും ഇവിടെ കാണും. ഇതിൻ്റെ കേന്ദ്രഭാഗവുമായി ബന്ധപ്പെട്ട് എന്തൊക്കെയുണ്ടെന്നും ഇതിനു ചുറ്റുമുള്ള മറ്റ് കുടുംബങ്ങളെക്കുറിച്ചും, മഹത്തായ ഈ നഗരം ഇതിനോടനുബന്ധിച്ച് നിർമ്മിച്ച മറ്റ് ബന്ധങ്ങളെക്കുറിച്ചും തുടർന്നുള്ള പഠനത്തിലൂടെ പറയാൻ സാധിക്കും', പുരാവസ്തു ഗവേഷകനായ ജോസ് ഒസോറിയോ ലിയോൺ പറഞ്ഞു. 1998 മുതൽ ഈ പ്രദേശം പര്യവേക്ഷണത്തിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ വർഷവും 2 ദശലക്ഷം ആളുകളാണ് തെക്കുകിഴക്കൻ മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ മേഖല സന്ദർശിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ