MIDDLE EAST

ഇനി മുതൽ വേതനം കുറഞ്ഞവർക്കും താമസസൗകര്യം കമ്പനികൾ നൽകണം; പുതിയ ഉത്തരവുമായി യുഎഇ

പ്രതിമാസം 1,500 ദിർഹത്തിൽ (33,000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു

വെബ് ഡെസ്ക്

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ പുതിയ ചട്ടം. ഇനി മുതൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഉത്തരവിട്ടു. താമസസ്ഥലത്തെ കുറിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.

പ്രതിമാസം 1,500 ദിർഹത്തിൽ (33000 രൂപ) താഴെ വരുമാനമുള്ള 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ താമസത്തിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. താമസ സൗകര്യം ഒരുക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒരു മുറിയിൽ എട്ട് മുതൽ പത്താളുകളെ മാത്രമേ പാടുള്ളൂ, ഒരാൾക്ക് കുറഞ്ഞത് മൂന്ന് സ്‌ക്വയർ മീറ്റർ സ്ഥലമെങ്കിലും മുറിയിൽ ഉണ്ടാകണം എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ.

താമസസ്ഥലം നല്ല വെളിച്ചം കടക്കുന്നതും വായുസഞ്ചാരമുള്ളതും എയർ കണ്ടീഷനിംഗ് ഉള്ളതുമായിരിക്കണം. മെഡിക്കൽ സേവനങ്ങൾക്കുള്ള മുറി, പ്രാർത്ഥനാ സൗകര്യം, തുണികൾ അലക്കാനുള്ള സൗകര്യം എന്നിങ്ങനെ ഉണ്ടായിരിക്കണം. ഈ മുറികളിലേക്കെല്ലാം ബെഡ്‌റൂമിൽ നിന്ന് പ്രവേശനം ഉണ്ടാകുന്ന രീതിയിലായിരിക്കണം താമസസ്ഥലം.

"50ൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ അവരുടെ വേതനം 1,500 ദിർഹമോ അതിൽ കുറവ് ആണെങ്കിൽ സ്ഥാപനം അവർക്ക് താമസസൗകര്യം നൽകേണ്ടതോ ആണ്.” മന്ത്രാലയം ട്വീറ്റ് ചെയ്തു. താമസ മാനദണ്ഡങ്ങളും തൊഴിലാളികളുടെ ഒരുമിച്ചുള്ള താമസത്തിനുള്ള പൊതുവായ മാനദണ്ഡങ്ങളും പാലിക്കണമെന്നും ട്വീറ്റിൽ പറയുന്നു. 2022-ൽ തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്ന പ്രമേയം മന്ത്രിതല യോഗം പാസാക്കിയിരുന്നു. അതുപ്രകാരം, മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബർ അക്കോമഡേഷൻ സിസ്റ്റത്തിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണം. ലേബർ അക്കോമഡേഷനിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നല്ല ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

യുഎഇയിലെ പുതുക്കിയ ലേബർ അക്കേമഡേഷൻ ചട്ടപ്രകാരം, വ്യാവസായിക കേന്ദ്രങ്ങൾക്ക് സമീപമായിരിക്കണം താമസസ്ഥലം ഒരുക്കേണ്ടത്. റോഡ് സൗകര്യങ്ങൾ, മലിനജലം ഒഴുകിപോകാനുള്ള സംവിധാനം, എമർജൻസി എക്സിറ്റ് എന്നിവയും നിർബന്ധമാണ്. നൂറിലധികം തൊഴിലാളികളുള്ള വ്യാവസായിക സ്ഥാപനങ്ങൾ അപകടങ്ങൾ തടയുന്നതിനും തൊഴിലാളികൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സുരക്ഷാ, ആരോഗ്യ ഓഫീസറെ നിയമിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കൂടാതെ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി തൊഴിലുടമ തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും കിറ്റുകളും നൽകേണ്ടതുണ്ട്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം