MIDDLE EAST

തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍; കൊല്ലപ്പെട്ടത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍

വെബ് ഡെസ്ക്

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ലെബനന്‍. കഴിഞ്ഞ മാസം ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതനുശേഷം കുറഞ്ഞത് 115 ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

'ദെര്‍ദ്ഗയ്യയിലെ ഞങ്ങളുെട താല്‍ക്കാലിക കേന്ദ്രം തകര്‍ന്നു. അവിടെയുള്ള ടീമുമായി ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ അതിന് സാധിച്ചില്ല'- ലെബനന്‍ സര്‍ക്കാര്‍ നടത്തുന്ന സിവില്‍ ഡിഫന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവി വാലിദ് ഹച്ചാച്ചെ ബിബിസിയോട് പറഞ്ഞു. ഞങ്ങള്‍ അടുത്തുള്ള ഗ്രാമത്തില്‍നിന്ന് രക്ഷാസേനയെ അയച്ചു. സംഭവസ്ഥലത്തെത്തിയ അവര്‍ വ്യോമാക്രമണത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ ബെയ്‌റൂട്ട് ഉള്‍പ്പെടെ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുകയാണ്. ബെയ്‌റൂട്ടിലെ ദഹിയ മേഖലയില്‍ ഒന്നിലധികം ആയുധ സംഭരണ കേന്ദ്രങ്ങല്‍ ആക്രമിച്ചതായും തെക്കന്‍ ലെബനനിലെ ആയുധ സംഭരണ കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തതായും ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നു.

വടക്കന്‍ ഗാസയിലെ സ്‌കൂളുകളും ആശുപത്രികളും അടച്ചുപൂട്ടാന്‍ ഐക്യരാഷ്ട്രസഭയെ നിര്‍ബന്ധമാക്കിയ ഉപരോധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഖാന്‍ യൂനീസില്‍ നാല് പലസ്തീനികളെയും ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ മൂന്ന് പേരെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്‌റെ നേതാവ് ഉള്‍പ്പെടെ കുറഞ്ഞത് നാല് പലസീതനികളെ വെടിവെച്ച് കൊലപ്പെടുത്തി. ഇതിനെ 'ഭീരുത്വം നിറഞ്ഞ കൊലപാതകം' എന്നാണ് നബ്ലസ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.

വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കലും അടച്ചുപൂട്ടലും ഉള്‍പ്പെടെയുള്ള ഇസ്രയേലിന്‌റെ നിര്‍ബന്ധിത സ്ഥാനചലന ഉത്തരവുകള്‍ തങ്ങളെ വളരെയധികം ആശങ്കാകുലരാക്കുന്നുവെന്ന് പലസ്തീനികള്‍ക്കുള്ള മെഡിക്കല്‍ എയ്ഡ് പറഞ്ഞു. 'വടക്കന്‍ ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യസംവിധാനത്തില്‍ അവശേഷിക്കുന്ന ചെറിയ കാര്യങ്ങളെ വ്യവസ്ഥാപിതമായി തകര്‍ക്കുകയും പലസ്തീനികളുടെ നിലനില്‍പ്പിനാവശ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു' മെഡിക്കല്‍ എയ്ഡ് ഫോര്‍ പലസ്തീനിയന്‍സിന്‌റെ ഉപദേശക പ്രചാരണ ഡയറക്ടര്‍ റോഹന്‍ ടല്‍ബോട്ട് പറഞ്ഞു.

ഇസ്രയേലിന് സൈനിക സഹായവും പലസ്തീൻ ജനതയ്ക്കായി ഇടപെടലും; കാലാവധി അവസാനിക്കാനിരിക്കെ ബൈഡന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു