MIDDLE EAST

യുഎൻ സമാധാന സേന ആസ്ഥാനത്തിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ ലെബനീസ് സൈനികരെ കൊലപ്പെടുത്തി ഇസ്രയേൽ

വെബ് ഡെസ്ക്

ലെബനനിലെ യുഎൻ സമാധാന സേനയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ലെബനീസ് സൈനികരെയും കൊലപ്പെടുത്തി ഇസ്രയേൽ. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. ലെബനനിലെ യുഎൻ ആസ്ഥാനത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് ലെബനൻ സൈന്യത്തിനുനേരെയും ആക്രമണം.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടുതവണയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് സമാധാന സേനയെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ നടന്നത്. ഇതിനെതിരെ ലോകരാജ്യങ്ങൾ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തുവന്നിരുന്നു. ലെബനനിലുടനീളം ഇസ്രയേൽ നടത്തുന്ന കനത്ത വ്യോമാക്രമണങ്ങൾക്കും കര അധിനിവേശത്തിനുമിടയിലാണ്, തെക്കൻ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ നാക്കോറയിലെ ആസ്ഥാനം ഇസ്രയേൽ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇത് വഴിവച്ചിട്ടുണ്ട്.

തെക്കൻ ബിൻ്റ് ജെബെയിൽ പ്രവിശ്യയിലെ സൈനിക ചെക്ക് പോയിൻ്റിന് സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു രണ്ടുപേർ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണം ലെബനൻ സായുധ സംഘമായ ഹിസ്‌ബുള്ളയെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ വിശദീകരണം.

ഒരു വർഷം മുമ്പ് ഗാസയിൽ ആരംഭിച്ച സംഘർഷം വ്യാപിപ്പിക്കുന്നതിനിടെയാണ് യുഎൻ കേന്ദ്രത്തിനുനേരെയും നേരെയും ഷെല്ലാക്രമണം ഉണ്ടാകുന്നത്. ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ആ​ക്രമണം. കഴിഞ്ഞ ഒരുവർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേലി സൈന്യം നടത്തുന്നതെന്ന് യു എൻ പ്രതികരിച്ചിരുന്നു. കൂടാതെ നിരവധി ലോകനേതാക്കളും ഇസ്രയേലിന്റെ ചെയ്തികളിൽ ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു. നീതികരിക്കാനാവാത്ത നടപടിയാണ് ഇസ്രയേലിന്റേതെന്ന് ഫ്രാൻസും ഇറ്റലിയും സ്പെയിനും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും അപലപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇസ്രയേൽ.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സെൻട്രൽ ബെയ്‌റൂട്ടിൽ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടത് 22 പേരാണ്. അതേസമയം, വടക്കൻ ഗാസയിലും ഏകദേശം 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ശേഷം കുറഞ്ഞത് 42,126 പലസ്തീനികൾ ഗാസയിലെ ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിന് സൈനിക സഹായവും പലസ്തീൻ ജനതയ്ക്കായി ഇടപെടലും; കാലാവധി അവസാനിക്കാനിരിക്കെ ബൈഡന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ത്?

വൺ ഡയറക്‌ഷൻ ബാൻഡ് അംഗമായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രാജ്യത്ത് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചു; ശൗര്യചക്ര അവാർഡ് ജേതാവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖലിസ്ഥാൻ ഭീകരരെന്ന് എൻഐഎ വെളിപ്പെടുത്തൽ

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍