MIDDLE EAST

നസറുള്ളയ്ക്കു പിന്നാലെ ഹിസ്ബുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം

വെബ് ഡെസ്ക്

നസറുള്ളയെ വധിച്ചതിനു പിന്നാലെ ഹിസ്ബുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ്. ബെയ്‌റൂട്ട് വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള കൊലപ്പെട്ടതായി സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസമാണ് നബീലിനെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കൗണ്‍സിലിന്‌റെ ഉപമേധാവിയായിരുന്നു കൗക്ക്.

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. നസറുള്ളയുടെ കൊലപാതകത്തില്‍ 'പ്രതികാരം ചെയ്യാതെ പോകില്ല' എന്ന് ഇറാന്‌റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിജ്ഞയെടുത്തിരുന്നു. ഇത് ഒരു സമ്പൂര്‍ണ യുദ്ധത്തിന്‌റെ സാധ്യതയെ സൂചിപ്പിക്കുന്നു.

ഇസ്രയേലിന്‌റെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ സേന കനത്ത ജാഗ്രതയിലാണ്.

നസറുള്ളയുടെ കൊപാതകം ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഇത് പശ്ചിമേഷ്യയിലെ അധികാത സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. പക്ഷേ വരാനിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ ദിവസങ്ങളായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അതേസമയം, വ്യോമാക്രമണം കടുപ്പിച്ചതോടെ തന്റെ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മടങ്ങി.

'വെടിനിർത്തലിന്റെ സമയമാണിത്' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടത്. എന്നാൽ നസറുള്ളയുടെ മരണവാർത്ത പുറത്തുവന്നപ്പോൾ ജോ ബൈഡനും കമല ഹാരിസുമുൾപ്പെടെയുള്ള അമേരിക്കൻ നേതാക്കൾ ഇസ്രയേലിനു പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്.

ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ലെബനനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 700ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്. 64കാരനായ ഹസൻ നസറുള്ളയെ വധിക്കാൻ 85 ബോംബുകളാണ് ബേയ്‌റൂട്ടിലെ ഹിസ്ബുള്ളകേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ എഫ്15 ജെറ്റുകൾ വർഷിച്ചത്. കോൺക്രീറ്റ് കെട്ടിടങ്ങൾ ഭേദിച്ച് മുപ്പത് മീറ്റർ വരെ തുളഞ്ഞുപോകാൻ കഴിവുള്ള ഈ ബോംബുകൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ പാടില്ല എന്ന ജനീവ കൺവെൻഷൻ പ്രമേയം ലംഘിക്കപ്പെട്ടതായും ആരോപണമുയരുന്നു.

ഇസ്രയേൽ ഇതിനോടകം ഗാസയിൽ മാത്രം 41,586 പേരെ വധിച്ചിട്ടുണ്ട്. 96,210 ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേർ മാത്രമാണ് കൊല്ലപ്പെട്ടത്. 200 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

നസറുള്ളയെ വധിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത് ഇറാനിയന്‍ ചാരന്‍; ഹിസ്ബുള്ള തലവന്റെ ലൊക്കേഷന്‍ കൈമാറി

സത്യന്‍മാഷ് കാട്ടിത്തരുന്നു; 'ചികിത്സയാകുന്ന കൃഷിയുടെ അനന്തസാധ്യതകള്‍'

ഉപമുഖ്യമന്ത്രിയായി ഉദയനിധി, ഡിഎംകെയില്‍ തലമുറമാറ്റം; ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട്?

ഐപിഎല്‍ മെഗാതാരലേലം: ഒരു ടീമിന് എത്ര താരങ്ങളെ നിലനിർത്താം? അണ്‍ക്യാപ്‌ഡ് പ്ലെയർ റൂളും വിലക്കും, പുതിയ നിയമങ്ങള്‍ അറിയാം

സ്റ്റാർട്ടിങ്ങിലും ഫിനിഷിങ്ങിലും പ്രശ്നം; നെഹ്‌റു ട്രോഫി ഫലപ്രഖ്യാപനം കോടതിയിലേക്ക്, പരാതിയുമായി വീയപുരവും നടുഭാഗവും