MIDDLE EAST

ലെബനനിലെ ഹിസ്ബുള്ള സാമ്പത്തിക കേന്ദ്രങ്ങളിൽ ആക്രമണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്, പിന്നാലെ സ്‌ഫോടനം; വീടുകളിൽനിന്ന് പലായനം ചെയ്ത് ബെയ്‌റൂട്ട് നിവാസികള്‍

എന്താണ് പെട്ടെന്നുള്ള സ്‌ഫോടനത്തിനു കാരണമായതെന്നോ ആളപായത്തിന്‌റെ വിശദാംശങ്ങളെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല

വെബ് ഡെസ്ക്

ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‌റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെ സ്‌ഫോടനം നടത്തി ഇസ്രയേല്‍. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിനു ബെയ്‌റൂട്ട് നിവാസികള്‍ ഞായറാഴ്ച വൈകീട്ടോടെ വീടുകളില്‍നിന്ന് പലായനം ചെയ്തു. സ്‌ഫോടനത്തിനു പിന്നാലെ ബെയ്‌റൂട്ടിന്‌റെ പ്രാന്ത്രപ്രദേശങ്ങളില്‍ വലിയ തീപിടിത്തവുമുണ്ടായി. എന്താണ് പെട്ടെന്നുള്ള സ്‌ഫോടനത്തിനു കാരണമായതെന്നോ ആളപായത്തിന്‌റെ വിശദാംശങ്ങളെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.

പരിഭ്രാതന്തരായ ജനക്കൂട്ടം തെുരുവുകളില്‍ ഒത്തുകൂടിയത് ബെയ്‌റൂട്ടിന്‌റെ ചില ഭാഗങ്ങളില്‍ വലിയതോതില്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. സുരക്ഷിതമെന്ന് കരുതുന്ന സമീപപ്രദേശങ്ങളില്‍ പോകാന്‍ ജനക്കൂട്ടം ശ്രമിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ''ലെബനന്‍ നിവാസികള്‍ക്ക്, ഐഡിഎഫ് (ഇസ്രയേല്‍ സൈന്യം) ഹിസ്ബുള്ള അല്‍-ഖര്‍ദ്അല്‍-ഹസന്‍ അസോസിയഷന്‌റെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കാന്‍ തുടങ്ങും,'' എന്ന് ഇസ്രയേല്‍ സൈനികവക്താവ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നതായി യുഎസ് ആരോപിക്കപ്പെടുന്ന അല്‍-ഖര്‍ദ്അല്‍-ഹസന്‍ അസോസിയഷനെയാണ് ഇസ്രയേല്‍ ലക്ഷ്യംവെയ്ക്കുന്നത്. ലെബനനിലെ 15 എണ്ണം ഉള്‍പ്പെടെ ബെയ്‌റൂട്ടിലും പരിസരപ്രദേശങ്ങളിലുമായി മുപ്പതിലധികം ശാഖകള്‍ അസോസിയഷനുണ്ട്.

ശാഖകള്‍ സൈനികലക്ഷ്യമായി കണക്കാക്കാമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'യുദ്ധസമയത്തും അതിനുശേഷവും പുനര്‍നിര്‍മാണത്തിനും സജ്ജീകരണത്തിനുമുള്ള ഹിസ്ബുള്ളയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായി' മുതിര്‍ന്ന ഇസ്രയേലി ഇന്‌റലിജന്‍സ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.

ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കു തുടക്കമിടുമെന്ന പ്രതീക്ഷ ഉയര്‍ത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഗാസയിലും ലെബനനിലും ഇസ്രയേല്‍ സൈനികപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ഹിസ്ബുള്ളയുടെ ഇന്‌റലിജന്‍സ് ആസ്ഥാനത്തും ബെയ്‌റൂട്ടിലെ ഭൂഗര്‍ഭ ആയുധ വര്‍ക്‍ഷോപ്പിലും ആക്രമണമുണ്ടായതായി ഞായറാഴ്ച ഇസ്രയേല്‍ അറിയിച്ചിരുന്നു. മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ യുദ്ധവിമാനങ്ങള്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ആക്രമണങ്ങളെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലെബനനിലെയും വടക്കന്‍ ഇസ്രയേലിലെയും ഇസ്രയേലി സേനയ്ക്കു നേരേ മിസൈലുകള്‍ പ്രയോഗിച്ചതായി അവര്‍ പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം