MIDDLE EAST

'നെതന്യാഹു കാലൻ, ബന്ദികളുടെ രക്തം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ചവൻ;' പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ മാധ്യമം

വെബ് ഡെസ്ക്

ബന്ദികളുടെ മരണത്തിൽ പ്രധാന പങ്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാണെന്ന രൂക്ഷ വിമർശനവുമായി ഇസ്രയേലി മാധ്യമം ഹാരറ്റ്‌സിന്റെ മുഖപ്രസംഗം. ഇസ്രയേലിന്റെ കാവൽക്കാരനെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന നെതന്യാഹുവിന്റെ ചരിത്രം രചിക്കപ്പെടുക ബന്ദികളുടെ ചോരയിലാകും. നെതന്യാഹു കാവൽക്കരനല്ല, കാലനാണെന്നും 'ഇസ്രയേലി ജനത സത്യം തിരിച്ചറിയുന്ന നിമിഷം' എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ കുറിച്ചു.

ബന്ദികളെ കൊലപ്പെടുത്താനുള്ള കാഞ്ചി വലിച്ചത് ഹമാസ് ആണെങ്കിലും ആ ദുർവിധി സൃഷ്ടിച്ചത് നെതന്യാഹു ആണെന്നായിരുന്നു ഹാരറ്റ്‌സിന്റെ കുറ്റപ്പെടുത്തൽ

ഞായറാഴ്ചയാണ് ആറ് ബന്ദികളുടെ മൃതദേഹം കൂടി റഫായിലെ തുരങ്കത്തിനുള്ളിൽനിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുക്കുന്നത്. തുടർന്ന് വെടിനിർത്തൽ കരാറിലൂടെ ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമങ്ങൾ നെതന്യാഹു നടത്തുന്നില്ലെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധങ്ങളാണ് ഇസ്രയേലിൽ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ബന്ദികളുടെ മരണത്തിന്റെ മുഴുവൻ കുറ്റവും നെതന്യാഹുവിൽ ചാരി ഹാരറ്റ്സും മുഖപ്രസംഗം എഴുതുന്നത്. നെതന്യാഹുവിന്റെ പിടിവാശികളാണ് ബന്ദികളുടെ മരണത്തിന് കാരണമെന്നാണ് ഇസ്രയേലി ജനങ്ങളും പത്രവും ആരോപിക്കുന്നത്.

ഞായറാഴ്ച ജറുസലേയിലേക്കുള്ള പ്രവേശന കവാടത്തിൽ ഇസ്രയേലികൾ പ്രതിഷേധിക്കുന്നു

ബന്ദികളെ കൊലപ്പെടുത്താനുള്ള കാഞ്ചി വലിച്ചത് ഹമാസ് ആണെങ്കിലും ആ ദുർവിധി സൃഷ്ടിച്ചത് നെതന്യാഹു ആണെന്നായിരുന്നു ഹാരറ്റ്‌സിന്റെ കുറ്റപ്പെടുത്തൽ. ഗാസ- ഈജിപ്ത് അതിർത്തി മേഖലയിലെ ഫിലാഡെൽഫി ഇടനാഴിയിൽ ഇസ്രയേൽ സൈനിക സാന്നിധ്യം വേണമെന്ന നെതന്യാഹുവിന്റെ വാശിയാണ് നിലവിൽ വെടിനിർത്തൽ കരാർ ചർച്ചകളെ തകിടം മറിക്കുന്നത്. ഇത് കൂടുതൽ ബന്ദികളുടെ മരണത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നൽകിയിട്ടും നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെന്ന വസ്തുത മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

ബന്ദികളെ കൊലപ്പെടുത്താനുള്ള കാഞ്ചി വലിച്ചത് ഹമാസ് ആണെങ്കിലും ആ ദുർവിധി സൃഷ്ടിച്ചത് നെതന്യാഹു ആണെന്നായിരുന്നു ഹാരറ്റ്‌സിന്റെ കുറ്റപ്പെടുത്തൽ. ഗാസ- ഈജിപ്ത് അതിർത്തി മേഖലയിലെ ഫിലാഡെൽഫി ഇടനാഴിയിൽ ഇസ്രയേൽ സൈനിക സാന്നിധ്യം വേണമെന്ന നെതന്യാഹുവിന്റെ വാശിയാണ് നിലവിൽ വെടിനിർത്തൽ കരാർ ചർച്ചകളെ തകിടം മറിക്കുന്നത്. ഇത് കൂടുതൽ ബന്ദികളുടെ മരണത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നൽകിയിട്ടും നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെന്ന വസ്തുത മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

ബന്ദികളെ മരണത്തിലേക്ക് തള്ളിവിട്ടതിലെ പ്രധാന കുറ്റവാളി നെതന്യാഹുവാണെന്ന് ആരോപിച്ച മുഖപ്രസംഗം, ഒരു വിഭാഗം ഇസ്രയേലി ജനതയെയും പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്. ബന്ദികളുടെ ജീവന് പ്രാധാന്യം നൽകിയാൽ ഇസ്രയേലിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്ന നെതന്യാഹുവിന്റെ വ്യാജ പ്രചാരണത്തെ വിശ്വസിച്ച് മിണ്ടാതെ ഇരിക്കുന്നു. മാസങ്ങളായി നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളിൽ അവരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഇക്കൂട്ടർ സ്വീകരിക്കുന്നതെന്നും ഹാരറ്റ്‌സ് കുറ്റപ്പെടുത്തുന്നു.

ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയാൽ മാത്രമേ, ഒരു വെടിനിർത്തൽ സാധ്യമാകു. അതിനായുള്ള ബന്ദികളുടെ കുടുംബങ്ങളുടെ ആഹ്വാനം ഏറ്റെടുത്ത് എല്ലാവരും സമരത്തിൽ പങ്കെടുക്കണമെന്ന് ആഹ്വാനവും മുഖ്യപ്രസംഗത്തിലൂടെ നടത്തുന്നുണ്ട്. അതേസമയം, പതിനായിരക്കണക്കിന് ഇസ്രയേലികളാണ് ഞായറാഴ്ച രാത്രി തെരുവുകൾ കയ്യടക്കിയത്. ബന്ദികളുടെ സുരക്ഷ ഉറപ്പാക്കാൻ നെതന്യാഹു സർക്കാർ പരാജയപെട്ടുവെന്നതിൽ പൊതുജനങ്ങൾ രോഷാകുലരാണ്.

ഏകദേശം, ഒരുലക്ഷത്തോളം പേരാണ് ഇസ്രായേലിലെ ടെൽ അവീവിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ജുഡീഷ്യൽ നിയമഭേദഗതിക്കെതിരെ നടന്നതിന് ശേഷമുള്ള ആദ്യത്തെ പൊതു പണിമുടക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇസ്രയേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും